തബൂക്ക്: സൗദി വടക്കൻ പ്രവിശ്യയിലെ തബൂക്കിൽ പ്രവാസിയായ ഇസ്മാഈൽ പുള്ളാട്ടിന്റെ ‘ചില്ലിട്ട മുറികൾ’ പ്രഥമ നോവലിന്റെ കവർ പ്രകാശനം കലാസാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ ചേർന്ന് സമൂഹ മാധ്യമങ്ങളിലൂടെ നിർവഹിച്ചു.
കോഴിക്കോട്ടെ ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ ജാതിയുടെയും മതത്തിന്റെയും കുടുസ്സുകളിൽ തടഞ്ഞുനിൽക്കാതെ മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തുറസ്സുകളിലേക്ക് ജീവിതം കൊണ്ട് വഴി കാണിക്കുന്ന ഏതാനും യുവതീ യുവാക്കളുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്.
എളുപ്പത്തിൽ വായിച്ചു പോകാവുന്ന ഭാഷയും സംഭാഷണങ്ങൾക്ക് മുൻതൂക്കം നൽകുന്ന ആഖ്യാനവും ചേർന്ന് ലളിതമായ വായന പ്രദാനം ചെയ്യുന്നതാണ് നോവലെന്ന് പ്രകാശനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.