ജിദ്ദ: സൗദി അറേബ്യയിലെ ഇടത്തരം, വൻകിട വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും കുട്ടികളുടെ പരിപാലനത്തിന് പ്രത്യേക സൗകര്യം ഒരുക്കണമെന്ന് നിർദേശം. 40,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണമുള്ള വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും ഡേ കെയർ സംവിധാനം ഒരുക്കണമെന്നാണ് സ്ഥാപന ഉടമകളോട് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.
കുട്ടികൾക്ക് കുറഞ്ഞത് 50 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥലം മാറ്റിവെക്കണം. അവിടെ ഡേ കെയർ സെൻറർ സജ്ജീകരിക്കണം. രാജ്യത്തെ എല്ലായിടത്തുമുള്ള വാണിജ്യകേന്ദ്രങ്ങളിൽ ഇത് നടപ്പാക്കണം. അതിനുള്ള നിർദേശം നൽകാനും പരിശോധന നടത്താനും അതതിടങ്ങളിലെ മുനിസിപ്പാലിറ്റിക്ക് മന്ത്രാലയം ഉത്തരവ് നൽകി. തീരുമാനം നടപ്പാക്കുന്നതിന് ആറു മാസത്തെ സാവകാശമുണ്ട്. സ്ത്രീപുരുഷന്മാരും കുട്ടികളുമടക്കം കുടുംബങ്ങൾ എത്തുന്ന വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലുമാണ് ഡേ കെയർ ഒരുക്കേണ്ടത്. പുരുഷന്മാർ മാത്രമുള്ള സ്ഥാപനങ്ങളിൽ ഇതിെൻറ ആവശ്യമില്ല.അത്തരം വാണിജ്യ കേന്ദ്രങ്ങളെ ഇൗ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷോപ്പിങ്ങിന് എത്തുന്നവരെക്കാൾ ജീവനക്കാരുടെ കുട്ടികൾക്കു വേണ്ടിയാണ് പ്രധാനമായും ഡേ കെയർ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീ ജീവനക്കാർ ജോലിക്ക് വരുേമ്പാൾ അവരുടെ കുട്ടികളെ പരിപാലിക്കാനാണ് ഇൗ സൗകര്യം. സ്ത്രീകളെ ഇൗ തൊഴിൽ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കാനും അതിനവരെ പ്രാപ്തരാക്കാനും അവർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇൗ തീരുമാനം. വാണിജ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ഉമ്മമാരുടെ പ്രയാസങ്ങൾ കുറക്കാൻ ഇത് സഹായിക്കും.മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയവും മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ചാണ് ഇൗ പദ്ധതി ആരംഭിക്കുന്നതെന്നും വാണിജ്യകേന്ദ്രങ്ങളുടെ ലൈസൻസിനുള്ള നിബന്ധനകളിൽ ഇതുകൂടി ഉൾപ്പെടുത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.