ചെമ്മാട് ദയ ചാരിറ്റി സെൻറർ ജിദ്ദ ചാപ്റ്റർ കൺവെൻഷൻ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലെ വിവേചനങ്ങളും ആനുകൂല്യ വിതരണത്തിനായി സർക്കാർ സംവിധാനത്തിന് പകരം പാർട്ടി സംവിധാനങ്ങളെ ആശ്രയിക്കുന്നതും പക്ഷപാതം കാണിക്കുന്നതിെൻറ ഭാഗമാണെന്ന് അശ്റഫ് തങ്ങൾ ചെട്ടിപ്പടി അഭിപ്രായപ്പെട്ടു.
ചെമ്മാട് ദയ ചാരിറ്റി സെൻറർ ജിദ്ദ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണ മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധി ഗൾഫ് മേഖലയിലും സാരമായിത്തന്നെ ബാധിച്ചിരിക്കുന്നതിനാൽ സമചിത്തതയോടെ കാര്യങ്ങൾ മനസ്സിലാക്കി പ്രതിസന്ധികളെ നേരിടാനും മറികടക്കാനും പ്രവാസികൾ മാനസികമായി തയാറെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ച 22 പേരുടേതുൾെപ്പടെ 81 പേരുടെ കുടുംബങ്ങൾക്ക് മരണാനന്തര ആനുകൂല്യമായി ആറ് ലക്ഷം രൂപ വീതവും മറ്റു ചികിത്സാ സഹായങ്ങളും ചേർത്ത് ആറ് കോടിയോളം രൂപ കഴിഞ്ഞവർഷം കെ.എം.സി.സി സുരക്ഷാപദ്ധതിയിലൂടെ വിതരണം ചെയ്തതെന്നും പദ്ധതി ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു. കൺെവൻഷനിൽ സക്കീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.പി. ഹംസക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. വി.പി. മുസ്തഫ, സി.സി. കരീം, എം.പി.എ. റഊഫ്, നൂർ മുഹമ്മദ് പാലത്തിങ്ങൽ, പി.എം.എ. ബാവ, മജീദ് കള്ളിയിൽ, ജാഫർ വെന്നിയൂർ, സി.വി. മുജീബ്, മുഹമ്മദ് റഫീഖ് പന്താരങ്ങാടി, അബ്ദുൽ സമദ് കടവത്ത്, കെ.പി. ഹംസ എന്നിവർ സംസാരിച്ചു. മജീദ് പുകയൂർ സ്വാഗതവും മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.