‘ജിദ്ദയിൽനിന്ന്​ യൂത്ത് കെയറി​െൻറ ചാർട്ടേഡ് വിമാനം: പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം’

ജിദ്ദ: യൂത്ത് കെയറി​​െൻറ ചാർട്ടേഡ് വിമാന സർവിസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യാത്ര സംഘടകനായ കരീം മണ്ണാർക്കാട് വാർത്താകുറിപ്പിൽ അറിയിച്ചു. വിമാന കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് വിമാനം നിശ്ചയിച്ച സമയത്ത് പുറപ്പെടാൻ സാധിക്കാതിരുന്നത്. 

ജിദ്ദയിൽ നിന്നുള്ള ചാർട്ടേഡ് വിമാന സർവിസുകളുടെ സമയക്രമത്തിൽ വരുന്ന മാറ്റം ആദ്യസംഭവുമല്ല. നിരവധി വിമാന സർവിസുകൾക്ക്​ സാങ്കേതിക തടസ്സം കാരണം യാത്രാസമയത്തിൽ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്​. യൂത്ത് കെയറി​​െൻറ ചാർട്ടേഡ് വിമാനം നിശ്ചയിച്ച സമയത്ത് യാത്ര പുറപ്പെടാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ അക്കാര്യം യാത്രക്കാർക്കായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ അറിയിപ്പു നൽകുകയും ജിദ്ദക്ക് പുറത്തുനിന്ന് വന്ന യാത്രക്കാർക്ക് താമസ സൗകര്യമുൾപ്പെടെ കാര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 

യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകാൻ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട യാത്രക്കാർക്ക് തിരിച്ചുനൽകുകയും ചെയ്തു. യൂത്ത് കെയറി​​െൻറ ചാർട്ടേഡ് വിമാന സർവിസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഓഫിസ് പൂട്ടിപ്പോയി എന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകിയത് പോലും പ്രസ്തുത ഓഫിസിൽ വെച്ചാണ്. ഓഫിസിലുണ്ടായിരുന്നവർ അൽപസമയം ഉച്ചഭക്ഷണത്തിനു പുറത്തുപോയ സമയത്തു ബോധപൂർവം സംഘടനയെ അപകീർത്തിപ്പെടുത്താൻ യാത്രക്കാരൻ പോലുമല്ലാത്ത ഒരാൾ നിർമിച്ചെടുത്ത വീഡിയോ പ്രചരിപ്പിക്കുന്നത് ദുഷ്​ടലാക്കോടെയാണ്. 

വസ്തുതകൾ ഇതായിരിക്കെ, സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ യാത്രക്കാരല്ലാത്ത ചിലർ പ്രചരിപ്പിക്കുന്ന ദുഷ്പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കരീം മണ്ണാർക്കാട് വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - chartered flight from jeddah by youth care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.