പ്രവാസി റിയാദ് സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യ സംഗമത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി
കെ.കെ. അഷ്റഫ് സംസാരിക്കുന്നു
റിയാദ്: 'സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് 10 പോരാട്ട വർഷങ്ങൾ' എന്ന ശീർഷകത്തിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. വെൽഫെയർ പാർട്ടിക്ക് 10 വർഷം പിന്നിടുന്നതിെൻറ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.
പിന്നിട്ട 10 വർഷക്കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിനും നീതിക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളും നിരവധി സമരങ്ങളും സംഘടിപ്പിച്ച പാർട്ടി പുതിയ കാലത്തിെൻറ പ്രതീക്ഷയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ് പറഞ്ഞു. ഒരു വർഷം നീളുന്ന ദശവർഷിക സേവന പദ്ധതികളിൽ പ്രവാസി സാംസ്കാരിക വേദിയുടെ സഹകരണം അദ്ദേഹം പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.
ഭൂരഹിതർ, സംവരണ സമൂഹങ്ങൾ, പാർശ്വവത്കൃത പിന്നാക്ക വിഭാഗങ്ങൾ, ഭരണകൂട ഭീകരതക്ക് ഇരയാകുന്നവർ, കുടിയൊഴിപ്പിക്കപ്പെടുന്ന ജനലക്ഷങ്ങൾ, അനീതിക്കും അക്രമത്തിനും ഇരയാകുന്ന സ്ത്രീകൾ എന്നിവർക്കൊപ്പമാണ് വെൽഫെയർ പാർട്ടിയെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ ഹോമുകൾ, ജനകീയ കുടിവെള്ള പദ്ധതികൾ, പ്രകൃതി ദുരന്തങ്ങളിൽ നിലയറ്റുപോയ മനുഷ്യർക്ക് താങ്ങും തണലുമായി മാറിയ ടീം വെൽഫെയർ വളൻറിയർമാർ എന്നിവ കേരളത്തിന് പാർട്ടി നൽകിയ സ്നേഹ സ്പർശമായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സംഗമത്തിനു മുന്നോടിയായി പ്രസിഡൻറ് സാജു ജോർജ് പതാക ഉയർത്തി. അജ്മൽ ഹുസൈൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാരിഷ് ചെമ്പകശ്ശേരി അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി വി.എ. സമീഉല്ല സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.