കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

ദ​മ്മാം: കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സ്​​താ​വി​ച്ചു. കേ​ന്ദ്ര ബ​ജ​റ്റി​നു പി​ന്നാ​ലെ കേ​ര​ള ബ​ജ​റ്റി​ലും പ്ര​വാ​സി​ക​ള്‍ക്ക് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണു​ള്ള​ത്. മ​ല​യാ​ളി​ക​ളു​ടെ ഉ​യ​ര്‍ന്ന വി​മാ​ന​ക്കൂ​ലി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ 15 കോ​ടി​യു​ടെ കോ​ര്‍പ​സ് ഫ​ണ്ട് എ​ന്ന കേ​ര​ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം തി​ക​ച്ചും ത​ട്ടി​പ്പ് മാ​ത്ര​മാ​ണ്. നേ​ര​ത്തേ പ്ര​വാ​സി​ക​ള്‍ക്കാ​യി പ്ര​ഖ്യാ​പി​ച്ച നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് ആ​റു മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ദ്യം പ​റ​ഞ്ഞു. ഇ​തു​വ​രെ​യും അ​ത് ന​ട​പ്പാ​ക്കി​യി​ല്ല. പ്ര​വാ​സി പു​ന​ര​ധി​വാ​സം സ​മ​ഗ്ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ആ​വ​ര്‍ത്തി​ച്ച് പ്ര​ഖ്യാ​പി​ച്ചു.

അ​തും ന​ട​പ്പാ​ക്കി​യി​ല്ല. ഗ​ള്‍ഫ് മ​ല​യാ​ളി​ക​ളു​ടെ ഉ​യ​ര്‍ന്ന വി​മാ​ന​ക്കൂ​ലി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ 15 കോ​ടി​യു​ടെ കോ​ര്‍പ​സ് ഫ​ണ്ട് എ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം മ​റ്റൊ​രു ത​ട്ടി​പ്പ് പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ്. പ്ര​വാ​സി​ക​ള്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ്, ക്ഷേ​മ പെ​ന്‍ഷ​ന്‍ വ​ര്‍ധ​ന, എ​യ​ര്‍ കേ​ര​ള പ​ദ്ധ​തി, കോ​വി​ഡ് കാ​ല​ത്ത് മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള സ​ഹാ​യം, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് പു​ന​ര​ധി​വാ​സം എ​ന്നി​വ​യെ കു​റി​ച്ച് ബ​ജ​റ്റി​ല്‍ ഒ​ന്നും വ​ക​യി​രു​ത്തി​യി​ട്ടി​ല്ല.

സ​ർ​ക്കാ​റു​ക​ൾ പ​രി​ധി​യി​ല്ലാ​തെ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന നി​കു​തി ഭാ​ര​ങ്ങ​ൾ മൂ​ലം ഇ​നി മു​ത​ൽ നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ഭൂ​മി വാ​ങ്ങാ​നോ വീ​ട് വെ​ക്കാ​നോ ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നോ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങാ​നോ സാ​ധാ​ര​ണ പ്ര​വാ​സി​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. പെ​ൻ​ഷ​നു​വേ​ണ്ടി പ്ര​വാ​സി​ക​ൾ അ​ട​ക്കേ​ണ്ട മാ​സാ​ന്ത വി​ഹി​തം സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. ഈ ​വ​ർ​ധി​പ്പി​ച്ച തു​ക പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും റീ​ജ​ന​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Central and State Budgets are disappointing pravasi welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.