യാം​ബു ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സെ​ന്റ​റി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ന്ന്

നഴ്സുമാർക്ക് ആദരവുമായി യാംബു ലുലു ഹൈപ്പർ മാർക്കറ്റ്; അ​ന്താ​രാ​ഷ്​​ട്ര ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു

യാം​ബു: അ​ന്താ​രാ​ഷ്​​ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യാം​ബു ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രും ലു​ലു സ്​​റ്റാ​ഫ് അം​ഗ​ങ്ങ​ളും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന മി​നി​യെ പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. യാം​ബു ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ ഷ​ഫീ​ഖ് സി​ദ്ധീ​ഖ് കൊ​ടു​ങ്ങ​ല്ലൂ​ർ മി​നി​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. മ​റ്റ് ന​ഴ്സു​മാ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ ഷാ​ക്കി​ർ ഹു​സൈ​ൻ പാ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ശ​മ്പ​ള​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ന​ഴ്സു​മാ​ർ​ക്കാ​യി ലു​ലു ഗ്രൂ​പ്പ് സ്പോ​ൺ​സ​ർ ചെ​യ്ത ‘ല​ക്കി​ഡ്രോ’ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ലു​ലു ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ല്ല, നി​സാ​ർ, വി​ഗ്​​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

ലു​ലു ഫ്ര​ണ്ട്​​ലി ആ​ൻ​ഡ് ഹാ​പ്പി ക​സ്​​റ്റ​മ​ർ സാ​ജ​ൻ ന​ഴ്സ​സ് ദി​ന സ​ന്ദേ​ശം കൈ​മാ​റി. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ലു​ലു സൂ​പ്പ​ർ​വൈ​സ​ർ വി​ഗ്‌​നേ​ഷ് സ്വാ​ഗ​ത​വും മാ​നേ​ജ​ർ ഷ​ഫീ​ഖ് സി​ദ്ധീ​ഖ് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Celebrates International Nurses Day Yambu Lulu Hypermarket pays tribute to nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.