പ്രതീകാത്മക ചിത്രം
ദമ്മാം: 2025-26 അധ്യയന വർഷത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർഥികളെ ബാധിച്ച പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിെൻറ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നവയുഗം കലാസാംസ്ക്കാരിക വേദി നിവേദനം നൽകി. ഇറാൻ-അമേരിക്ക യുദ്ധസാഹചര്യങ്ങൾ കാരണം റദ്ദാക്കിയ പരീക്ഷകൾക്ക് പകരം സ്കൂളുകളിലെ ഇന്റേണൽ മാർക്കുകൾ പരിഗണിച്ചതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്.
സാധാരണ പരിശീലന ഘട്ടമായി മാത്രം കാണുന്ന ഇത്തരം പരീക്ഷകളിലെ മാർക്ക് മൂല്യനിർണയത്തിന് എടുത്തതും ഓൺസ്ക്രീൻ മൂല്യനിർണയവും കാരണം മികച്ച വിദ്യാർഥികൾക്ക് പോലും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല. ഇതുമൂലം നിരവധി വിദ്യാർഥികൾ പരാജയപ്പെടുകയും മാർക്കിൽ വലിയ ഇടിവുണ്ടാകുകയും ചെയ്തു. ഇത് ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തെയും സ്കോളർഷിപ്പുകളെയും ബാധിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കോ പ്രത്യേക പാസിങ് സഹായമോ അനുവദിക്കണമെന്ന് നവയുഗം ആവശ്യപ്പെടുന്നു. കൂടാതെ, ഡി.എ.എസ്.എ-സി.ഐ.ഡബ്യൂ.ജി പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ മാർക്ക് 75 ശതമാനത്തിൽ നിന്ന് 60 ശതമാനമായി താൽക്കാലികമായി കുറയ്ക്കണം. ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാത്ത രീതിയിൽ വേഗത്തിൽ ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നും പ്രത്യേക മോഡറേഷൻ സംവിധാനം നടപ്പാക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.