മികച്ച വിജയം നേടി ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ
ജുബൈൽ: പത്താം ക്ലാസ് വിഭാഗത്തിൽ നൂറുമേനി വിജയമാണ് ഇത്തവണ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കരസ്ഥമാക്കിയത്. സാദിയ ഫാത്തിമ സീതി(97.6), ഗായത്രി രവി (97), ഹരിഹരൻ പ്രഭു (96.8), ആയുഷി തുഷാർഭായ് പാട്യ (96.8), അഡ താഹിർ അലി സിദ്ദിഖി (96.8) എന്നിവർ സ്കൂൾ ടോപ്പർമാരായി. സാദിയ ഫാത്തിമ സീതി മലയാളത്തിൽ മുഴുവൻ മാർക്കും നേടി. 419 കുട്ടികളാണ് പരീക്ഷ എഴുതിയത്. 92 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്കുനേടി.
പ്ലസ് ടു വിഭാഗം: 1) മുഹമ്മദ് ഫവാസ് സാകിർ, 2) മുഹമ്മദ് സാദ് അൻസാരി 3) ജനനി രാജേഷ് കുമാർ 4) സാറ ആരിഫ് 5) കിൻസ ആരിഫ് 6) എൻ. ഫൈസ 7) ഭൂമി മെഹുൽകുമാർ കാച്ചിയ
പ്ലസ് ടു വിഭാഗത്തിലും സ്കൂൾ മികച്ച വിജയം നേടി. 99.25 ശതമാനമാണ് വിജയശതമാനം. മുഹമ്മദ് ഫവാസ് സാകിർ (96.4), മുഹമ്മദ് സാദ് അൻസാരി (96.2), ജനനി രാജേഷ് കുമാർ (96), സാറ ആരിഫ് (96) എന്നിവർ സയൻസ് സ്ട്രീമിൽ സ്കൂൾ ടോപ്പർമാരായി. കിൻസ ആരിഫ് (95.8), എൻ.ഫൈസ (95.4), ഭൂമി മെഹുൽകുമാർ കാച്ചിയ (94.8) എന്നിവർ കൊമേഴ്സ് സ്ട്രീമിൽ സ്കൂൾ ടോപ്പർമാരായി. സാറ ആരിഫ് ഹോം സയൻസിൽ മുഴുവൻ മാർക്കും നേടി. 268 കുട്ടികളാണ് പരീക്ഷ എഴുതിയത്. 35 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്കുനേടി. ഉന്നത വിജയം നേടാൻ കുട്ടികൾക്ക് കഴിഞ്ഞതിന്റെ സന്തോഷം സ്കൂൾ അധികൃതർ പങ്കുെവച്ചു. അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിനുവേണ്ടി പരിശ്രമിച്ച അധ്യാപകരെയും പ്രിൻസിപ്പൽ ആർ.കെ.ആലംഗീർ ഇസ്ലാം അഭിനന്ദിച്ചു.
പത്താം ക്ലാസ്: 1) സാദിയ ഫാത്തിമ സീതി, 2) ഗായത്രി രവി, 3) ഹരിഹരൻ പ്രഭു, 4) ആയുഷി തുഷാർഭായ് പാട്യ, 5) അഡ താഹിർ അലി സിദ്ദിഖി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.