സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ്; ​മി​ക​ച്ച വി​ജ​യ​വു​മാ​യി ജു​ബൈ​ൽ ഡ്യൂ​ൺ​സ് സ്കൂ​ൾ

ജു​ബൈ​ൽ: സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി ജു​ബൈ​ൽ ഡ്യൂ​ൺ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ശ്ര​ദ്ധേ​യ​മാ​യി. 97 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി സ്കൂ​ൾ ടോ​പ്പ​റാ​യ മു​സ്ത​ഹ്സ​ൻ ഖു​ഷ്ഖാ​ൻ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ലു​ഖ്മാ​ൻ മു​ഹ​മ്മ​ദ് (96.8), ഹ​ഫീ​സ് ഷ​രീ​ഫ് (92.2) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഇ​വ​ർ​ക്ക് പു​റ​മെ ന​ബീ​ൽ അ​ൽ​മാ​ൻ (90.4), അ​ബ്ദു​ൽ ഹാ​ദി അ​ഹ​മ്മ​ദ് (89.6) എ​ന്നി​വ​രും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു.

വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​ക​ട​ന​ത്തി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ മി​ക​വ് പു​ല​ർ​ത്തി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ലു​ഖ്മാ​ൻ മു​ഹ​മ്മ​ദ് മു​ഴു​വ​ൻ മാ​ർ​ക്കും (100) നേ​ടി. സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ ലു​ഖ്മാ​ൻ മു​ഹ​മ്മ​ദ് (98), ഇം​ഗ്ലീ​ഷി​ൽ മു​സ്ത​ഹ്സ​ൻ ഖു​ഷ്ഖാ​ൻ (98), ഹി​ന്ദി​യി​ൽ മു​സ്ത​ഹ്സ​ൻ ഖു​ഷ്ഖാ​ൻ (97) എ​ന്നി​വ​രും അ​റ​ബി​യി​ൽ ലു​ഖ്മാ​ൻ മു​ഹ​മ്മ​ദ്, ഹ​ഫീ​സ് ഷ​രീ​ഫ് അ​ത്ത​ന്ത​റ​യി​ൽ എ​ന്നി​വ​ർ 97 മാ​ർ​ക്ക് വീ​ത​വും നേ​ടി.

മാ​ത്ത​മാ​റ്റി​ക്സി​ൽ ലു​ഖ്മാ​ൻ മു​ഹ​മ്മ​ദ് (97), സ​യ​ൻ​സി​ൽ ഖ​ല​ഫ് ഫാ​റൂ​ഖ് (90), ഉ​റു​ദു​വി​ൽ ന​ബീ​ൽ അ​ൽ​മാ​ൻ (88) എ​ന്നി​വ​രാ​ണ് മി​ക​ച്ച സ്കോ​ർ നേ​ടി​യ മ​റ്റ് വി​ദ്യാ​ർ​ത്ഥി​ക​ൾ. പ​രീ​ക്ഷാ ഫ​ല​ത്തി​ലെ ഡി​സ്​​റ്റി​ങ്ഷ​ൻ ക​ണ​ക്കു​ക​ൾ സ്കൂ​ളി​െൻറ അ​ക്കാ​ദ​മി​ക് മി​ക​വ് വ്യ​ക്ത​മാ​ക്കു​ന്നു. ഉ​റു​ദു, അ​റ​ബി​ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം വി​ദ്യാ​ർ​ത്ഥി​ക​ളും ഡി​സ്​​റ്റി​ങ്ഷ​ൻ നേ​ടി. ഹി​ന്ദി (87.5), ഇം​ഗ്ലീ​ഷ് (86.7), സോ​ഷ്യ​ൽ സ​യ​ൻ​സ് (86.7), ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (86.7), സ​യ​ൻ​സ് (60), മാ​ത്ത​മാ​റ്റി​ക്സ് (53.3) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലെ ഡി​സ്​​റ്റി​ങ്ഷ​ൻ ശ​ത​മാ​നം. കൂ​ടാ​തെ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ 73.3 ശ​ത​മാ​നം പേ​രും ഇം​ഗ്ലീ​ഷി​ൽ 53.4 ശ​ത​മാ​നം പേ​രും അ​റ​ബി​ക്, ഹി​ന്ദി വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം വീ​തം പേ​രും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ 33.4 ശ​ത​മാ​ന​വും മാ​ത്ത​മാ​റ്റി​ക്സി​ൽ 20 ശ​ത​മാ​ന​വും വി​ദ്യാ​ർ​ത്ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യി​ട്ടു​ണ്ട്. 

Tags:    
News Summary - CBSE Class 10 results; Jubail Dunes School achieves stellar success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.