Posted On
date_range Updated On
date_range യുവതിയുടെ കാർ മോഷണം സി.സി ടി.വിയിൽ
ദമ്മാം: കാർ മോഷ്ടിക്കുന്ന യുവതിയുടെ വീഡിയോ സി.സി ടി.വിയിൽ പതിഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ കഴിഞ്ഞദിവസമാണ് സംഭവം. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ ആണ് നഷ്ടമായത്. അബായയും തൊപ്പിയും ധരിച്ച യുവതി കാറിൽ കയറി ഒാടിച്ചുപോകുന്നത് അവിടത്തെ സി.സി ടി.വിയിൽ പതിയുകയായിരുന്നു. ഒരു വനിത പങ്കാളിയായ ആദ്യ കാർ മോഷണമാകാം ഇതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് സംഭവത്തിൽ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.