Posted On
date_range Updated On
date_range വാഹനാപകടം; മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
ജിദ്ദ: വാഹനാപകടത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു. പൂക്കോട്ടൂർ ചീനിക്കൽ കല്ല് വെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്. ഹിറാ സ്ട്രീറ്റിൽ വെച്ച് ഞായറാഴ്ച രാത്രി ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് അടുത്തുള്ള പോസ്റ്റിൽ ചെന്നിടിച്ചായിരുന്നു അപകടം.
ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ തുടങ്ങിയെങ്കിലും മരിക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.