ജീസാനിലെ ത്വവാൽ ഗവർണറേറ്റിലെ അൽമജ്ന റോഡിലുണ്ടായ വാഹനാപകടം
ജീസാൻ: സൗദി തെക്ക് പടിഞ്ഞാറൻ മേഖലയായ ജീസാന് സമീപമുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ജീസാന് വടക്ക് ത്വവാൽ ഗവർണറേറ്റിലെ അൽമജ്ന റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഏഴ് യുവാക്കൾ മരിച്ചത്. സാംത ഗവർണറേറ്റിന് അടുത്തുവെച്ചായിരുന്നു ദാരുണമായ അപകടം. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കൾ സ്വദേശി സഹോദരന്മാരും അടുത്ത ബന്ധുക്കളുമാണ്. വിവരമറിഞ്ഞ ഉടനെ ട്രാഫിക്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.