മലയാളി എഞ്ചിനീയർ സൗദിയിൽ കാറപകടത്തിൽ മരിച്ചു

ദമ്മാം: അല്‍ അഹ്​സ ഹൈവേയില്‍ അബ്‌ഖൈക്കിൽ കാർ ഡിവൈഡറിൽ ഇടിച്ച്​ മറിഞ്ഞ്​  മലയാളി എഞ്ചിനീയർ  മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സ്വപ്‌നന്‍ സിമോനാണ്​ (24) മരിച്ചത്.  സ്വകാര്യകമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്​. ജോലിയാവശ്യാർഥം ശനിയാഴ്​ച പുറത്തുപോയ യുവാവ്​ തിരിച്ചു വരാത്തതിനെ തുടർന്ന്​ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ്​ ഞായറാഴ​്​ച വൈകുന്നേരം അപകടവിവരം അറിയുന്നത്​.

യുവാവി​​​​െൻറ പേരിലുള്ള കാറിലാണ്​ സഞ്ചരിച്ചത്​. ഉറങ്ങിപ്പോയതാണ്​ അപകടകാരണമെന്നാണ്​ വിവരം. കൂടെയുണ്ടായിരുന്ന പാക്കിസ്ഥാന്‍ സ്വദേശിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്​. ഒരു വര്‍ഷം മുമ്പാണ് സ്വപ്‌നന്‍ ദമ്മാമില്‍ എത്തിയത്. കണ്ണൂരിലെ സ​​​െൻറ്​ ജോസഫ്​ സീനിയർ സെക്കൻറി സ്​കൂൾ പ്രിൻസിപ്പൽ സിമോൻ ചാണ്ടിയാണ്​ പിതാവ്​.  മൃതദേഹം അബ്‌ഖൈക്ക് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - car accident- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.