?????? ????????? ?????? ???

ബിശയിൽ കാറുകൾ കൂട്ടിയിടിച്ച്​ കത്തി; 11 മരണം

ജിദ്ദ: തെക്ക്​ പടിഞ്ഞാറൻ സൗദിയിലെ ബിശയിൽ ഉണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു. അൽറാഇൻ^ ബിശ റോഡിലായിരുന്നു അപകടം. എതിരെ വന്ന രണ്ടുവാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ്​ കത്തി. വലിയ കാറിൽ ഉണ്ടായിരുന്ന മാതാപിതാക്കളും അഞ്ചുപെൺമക്കളും ഇവരുടെ വീട്ടുജോലിക്കാരിയും തൽക്ഷണം മരിച്ചു. തീ ആളിപ്പടർന്ന കാറിൽ നിന്ന്​ ആരെയും രക്ഷിക്കാനായില്ല. രണ്ടാമത്തെ കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരും മരിച്ചു.
ഇതേ റോഡിൽ മാസങ്ങൾക്ക്​ മുമ്പുണ്ടായ മറ്റൊരു അപകടത്തിൽ പത്തംഗ കുടുംബം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.

 

Tags:    
News Summary - car accident death saudhi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.