ദമ്മാം: മുതിര്‍ന്ന സി.പി.ഐ നേതാവും തൊഴിലാളി പ്രസ്ഥാനത്തിെൻറ അമരക്കാരനും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ. കുര്യെൻറ നിര്യാണത്തിൽ നവയുഗം സാംസ്കാരിക വേദി അനുശോചിച്ചു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു യഥാർഥ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹമെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.
ഒരു കാലത്ത് അടിമകളെപ്പോലെ ദുരിതപൂർണമായ ജീവിതം നയിച്ചിരുന്ന തോട്ടംതൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തിയ ഒട്ടേറെ അവകാശസമരങ്ങളുടെ അമരത്ത് അദ്ദേഹം എന്നുമുണ്ടായിരുന്നു. തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിെൻറ പൊതുപ്രവര്‍ത്തനം.
നിയമസഭ സാമാജികൻ എന്ന നിലയിലും അദ്ദേഹം തിളങ്ങി. 1977, 1980, 1996 എന്നീ വര്‍ഷങ്ങളിലായി മൂന്നു തവണ പീരുമേട് എം.എല്‍.എയും 1996ൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായി തോട്ടം മേഖലകളിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുകയുണ്ടായി. മികച്ച സംഘടകനായിരുന്ന അദ്ദേഹം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി, ഓള് ഇന്ത്യ പ്ലാേൻറഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷെൻറ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
അദ്ദേഹത്തിെൻറ വിടവാങ്ങൽ ഇന്ത്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷത്തിനും വലിയൊരു നഷ്ടമാണെന്നും അദ്ദേഹത്തിെൻറ വിയോഗത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹനും ആക്ടിങ് സെക്രട്ടറി സാജൻ കണിയാപുരവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.