യാംബുവിൽ ഞായറാഴ്ച്ച കെട്ടിടത്തിന് തീപിടിച്ചപ്പോൾ സിവിൽ ഡിഫൻസ് തീ അണക്കാനുള്ള ശ്രമത്തിൽ.
Posted On
date_range Updated On
date_range യാംബുവിൽ കെട്ടിടത്തിന് തീപിടുത്തം; പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി
യാംബു: ഞായറാഴ്ച വൈകീട്ട് യാംബുവിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം അണച്ചതായും പുക ശ്വസിച്ചും മറ്റും നിസ്സാര പരിക്ക് പറ്റിയ എട്ടു പേർക്ക് വൈദ്യ സഹായം നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.
തീപിടുത്തം കെട്ടിടത്തിന് സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങളെ അടക്കം ബാധിച്ചതായും കെട്ടിടത്തിൽ അകപ്പെട്ടുപോയ 23 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.