ഇറച്ചിക്കോഴി ഉൽപാദനം കൂട്ടും

ജിദ്ദ: സൗദിയിൽ ഇറച്ചിക്കോഴി ഉൽപാദനം കൂട്ടാൻ പുതിയ പദ്ധതി ആവിഷ്​കരിക്കുന്നു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സൗദി കാർഷിക മന്ത്രാലയത്തിനുകീഴിൽ 17,000 കോടി റിയാലി​െൻറ നിക്ഷേപം ഈ രംഗത്തുണ്ടാകും. ചരക്കുനീക്കത്തിനുള്ള നിരക്ക് വർധിച്ചതോടെ സൗദിയിൽ കോഴിയിറച്ചിയുൾപ്പെടെ ഉൽപന്നങ്ങൾക്ക് വില വർധിച്ചിരുന്നു. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 2016ൽ കോഴിയിറച്ചി ഉൽപാദനത്തിൽ രാജ്യത്തി​െൻറ സ്വയംപര്യാപ്തത നിരക്ക് 45 ശതമാനമായിരുന്നു. 2022ൽ ഇത് 68 ശതമാനമായി ഉയർന്നു. 2025ഓടെ 80 ശതമാനമാക്കി ഉയർത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോഴി ഉൽപാദന മേഖലയിൽ 1700 കോടി റിയാൽ നിക്ഷേപിക്കും. പ്രതിവർഷം 13 ലക്ഷം ടൺ ബ്രോയിലർ കോഴികളുടെ ഉൽപാദനശേഷി കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.

ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പ്രാദേശികമായ സംഭാവനകൾ ഉയർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയും പുതിയ പദ്ധതി ലക്ഷ്യംവെക്കുന്നു. കോഴി ഉൽപാദന മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ നിക്ഷേപത്തുകയുടെ 70 ശതമാനംവരെ, വ്യവസായം വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കാർഷിക വികസന ഫണ്ടി​െൻറ ധനസഹായം നൽകും. പുതിയ നിക്ഷേപങ്ങളിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കാനും പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും മിതമായ വിലയിൽ കോഴിയിറച്ചി ലഭ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

News Summary - Broiler production will increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.