സൗദിയിലെ ലുലു സ്​റ്റോറുകളിൽ ബ്രിട്ടീഷ്​ വാരാഘോഷം ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ ഉദ്ഘാടനം ചെയ്യുന്നു

സൗദിയിലെ ലുലു സ്​റ്റോറുകളിൽ ബ്രിട്ടീഷ്​ വാരാഘോഷത്തിന്​ തുടക്കം

റിയാദ്: യു.കെ - സൗദി വ്യാപാര ബന്ധം ശക്തിപ്പെടുത്തി സൗദി അറേബ്യയിൽ ബ്രിട്ടീഷ്​ വാരാഘോഷത്തിന്​ (ബ്രിട്ടൺ വീക്ക് 2025) തുടക്കമിട്ട്​ ലുലു ഗ്രൂപ്പ്. ഒരാഴ്ച നീളുന്ന ആഘോഷത്തി​െൻറ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു സ്​റ്റോറുകളിൽ പ്രീമിയം ബ്രിട്ടീഷ് ഉത്പന്നങ്ങൾ വിൽപനയ്ക്കും പ്രദർശനത്തിനുമെത്തി. ലുലു ഗ്രൂപ്പി​െൻറ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ നീൽ ക്രോംപ്ടൺ ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ബ്രിട്ടീഷ് എംബസിയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് അധികൃതർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഈ വാരാഘോഷത്തിലൂടെ ബ്രിട്ടണിലെ 367 പ്രമുഖ ബ്രാൻഡുകളുടെ 3438 പ്രീമിയം ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിരിക്കുകയാണ്​ ലുലു. മെയ് 27 വരെ നീളുന്ന പരിപാടിയിൽ ബ്രിട്ടണിൽനിന്നുള്ള വൈവിധ്യമാർന്ന ഫ്രെഷ് - ഫ്രോസൺ ഭക്ഷ്യോത്പന്നങ്ങൾ, പാൽ ഉത്പന്നങ്ങൾ, പലഹാരങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ആരോഗ്യ കേന്ദ്രീകൃതമായ ജൈവ - ഗ്ലൂട്ടൺ ഫ്രീ ഉത്പന്നങ്ങൾ തുടങ്ങിയവ അണിനിരത്തിയിട്ടുണ്ട്.   


ഈ വർഷത്തെ ലുലു ബ്രിട്ടൺ വീക്കിന് വേറെയുമുണ്ട് പ്രത്യേകതകൾ. ഏഴ് പ്രമുഖ യു.കെ ബ്രാൻഡുകളുടെ ഏറ്റവും പുതിയ 40 ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സൗദിയിലെ ഉപഭോക്താക്കൾക്ക് ബ്രിട്ടീഷ്​ വിപണിയിലെത്തിയ നൂതന ഉത്പന്നങ്ങൾ പരിചയപ്പെടാൻ അവസരമൊരുങ്ങി. ഈ പരിപാടിയുടെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്ന് അംബാസഡർ നീൽ ക്രോംപ്ടൺ പറഞ്ഞു. തേയില മുതൽ ചീസ് വരെ നീളുന്ന ബ്രിട്ടീഷ് പാരമ്പര്യം വിളിച്ചോതുന്ന ഭക്ഷ്യവസ്തുക്കളും ആധുനിക ഉത്പന്നങ്ങളും സൗദിയിൽ കാണാൻ കഴിഞ്ഞത് ആശ്ചര്യപ്പെടുത്തി. വ്യാപാരം വെറും അക്കങ്ങൾ മാത്രമല്ലെന്നും മറിച്ച് മനുഷ്യരുടെയും രുചികളുടെയും അനുഭവങ്ങളുടെയും ഒത്തുചേരലാണെന്നും ഇത്തരം പരിപാടികൾ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് ഉത്പന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേയ്ക്കെത്തിച്ച ലുലു ഗ്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. 


ലുലു ഗ്രൂപ്പി​െൻറ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബ്രിട്ടൺ വീക്ക് ഒരിക്കൽ കൂടി സൗദി അറേബ്യയിലെ ലുലു സ്​റ്റോറുകളിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് പ്രതികരിച്ചു. ബ്രിട്ടീഷ് ഉത്പന്നങ്ങളുടെയും ഉയർന്ന ഗുണമേന്മയുടെയും ആഘോഷമാണിത്. യു.കെയിലെ വിതരണക്കാരുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുന്നതി​െൻറ അടയാളം കൂടിയാണ്.

ലുലുവി​െൻറ ബിർമിംഗ്ഹാമിലെ ലോജിസ്​റ്റിക്സ് ആൻഡ് പാക്കേജിങ്​ കേന്ദ്രത്തി​െൻറ സഹായത്തോടെ എല്ലാവർഷവും സൗദിയിലെ ഉപഭോക്താക്കളിലേക്ക് ബ്രിട്ടീഷ് ഉത്പന്നങ്ങൾ സുഗമമായി എത്തിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ മുഴുവൻ ലുലു സ്​റ്റോറുകളിലും ‘ബ്രിട്ടൺ വീക്ക് 2025’ വാരാഘോഷം ഈ മാസം 27 വരെ തുടരും.

Tags:    
News Summary - Britain Week celebrations begin at Lulu stores in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.