സൗദി അറേബ്യയും ബ്രിട്ടനും സൈനിക കരാറിൽ ഒപ്പുവച്ചു

റിയാദ്: സൗദി അറേബ്യയും ബ്രിട്ടനും സൈനിക സഹകരണത്തിനുള്ള കരാറിൽ ഒപ്പുവച്ചു. സൗദിയുടെ ഒൗദ്യോഗിക മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനിൽ നിന്നും ജെറ്റ് വിമാനങ്ങൾ വാങ്ങാൻ ഖത്തർ കരാറിൽ ഒപ്പിട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സൗദിയുടെ നടപടി.

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാളോണുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം. കരാറിന്റെ വിശദാംശങ്ങൾ സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തിയിട്ടില്ല.

യൂറോപ്യൻ യൂണിയൻ വിടാൻ വോട്ടു ചെയ്ത ശേഷം ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ യൂറോപ്പിനു പുറത്ത് വ്യാപാര ഇടപാടുകളിലേക്ക് ബ്രിട്ടൻ ശ്രമം നടത്തവേയാണ് സൗദിയുമായുള്ള കരാർ.  ബ്രിട്ടനിൽ നിന്നുള്ള 24 ടൈഫൂൺ ജെറ്റർ വിമാനങ്ങൾ വാങ്ങാൻ ഖത്തർ ഞായറാഴ്ചയാണ് ഒപ്പുവെച്ചത്. 
 

Tags:    
News Summary - Britain and Saudi Arabia sign military cooperation deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.