ഖൈബർ താഴ്‌വരയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച കുട്ടിയുടെ മൃത​ശരീരം കണ്ടെത്താൻ സിവിൽ ഡിഫൻസ് തെരച്ചിൽ നടത്തുന്നു

ഖൈബർ താഴ്‌വരയിലെ വെള്ളക്കെട്ടിൽ കുട്ടി മുങ്ങിമരിച്ചു

മദീന: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ തുടരുന്നു. കാറ്റും ഇടിമിന്നലും ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇതിനിടെ മദീനക്ക് സമീപം ഖൈബർ താഴ്വരയിലെ വെള്ളക്കെട്ടിൽ ഒരു ബാലിക മുങ്ങി മരിച്ചതായി സിവിൽ ഡിഫെൻസ് അതോറിറ്റി അറിയിച്ചു. മഴയെ തുടർന്ന് രൂപപ്പെട്ട വാദി അൽ-ഗറസിയിലെ വെള്ളക്കെട്ടിലാണ് ബാലിക മുങ്ങിമരിച്ചതെന്നും സിവിൽ ഡിഫെൻസ് സംഘം മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും അതോറിറ്റി ട്വീറ്റ് ചെയ്തു.

മഴ പെയ്താൽ വെള്ളമൊഴുക്കുണ്ടാവാൻ സാധ്യതയുള്ള താഴ്ന്ന ഭാഗങ്ങളിലും അരുവികൾക്ക് അരുകിലും പോകരുതെന്നും വാഹനം ഓടിക്കരുതെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു. കുട്ടികളുമായി പുറത്തിറങ്ങുന്ന കുടുംബങ്ങൾ ഇക്കാര്യത്തിൽ കനത്ത ജാഗ്രത പാലിക്കണം. വിനോദ യാത്രകളിൽ വെള്ളക്കെട്ടുകൾക്ക് സമീപം കുട്ടികൾക്ക് പോകാൻ അനുവാദം നൽകരുത്.

രാജ്യത്തെ പല പ്രദേശങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും മദീന മേഖലയിലെ അൽ-ഫഖ്‌റ, വാദി അൽ-ഫറ ഭാഗങ്ങളിൽ സാമാന്യം നല്ല തോതിൽ തന്നെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മഴ മൂലം ദൂരക്കാഴ്ച കുറയാൻ സാഹചര്യമുണ്ടെന്നും ഈ അവസ്ഥയിൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - boy drowned in a water dam in the Khyber Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.