ബ്ലൂസ്​റ്റാർ ഫുട്്ബാൾ: സോക്കർ ഫ്രീക്സ് ലിറ്റിൽ ചാമ്പ്യന്മാർ

ജിദ്ദ: ബ്ലൂസ്​റ്റാർ സോക്കർ ഫെസ്​റ്റിൽ അണ്ടർ 13 വിഭാഗത്തിൽ സോക്കർ ഫ്രീക്സ് ചാമ്പ്യന്മാരായി. ഫൈനലിൽ സോക്കർ ഫ്ര ീക്​സി​​​െൻറ മുസാബ് നേടിയ ഏക ഗോളിന് ടാല​​െൻറ് ടീൻസിനെ പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി ടാലൻറ്​ ടീൻസി​​െൻ റ മുഹമ്മദ് ഫർഹാനെ തെരഞ്ഞെടുത്തു.
ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ കോച്ച് ആലിക്കൽ റഷീദ് മാസ്​റ്റർ ‘മാൻ ഓഫ് ദി മാച്ച്’ പുരസ്‌കാരം ഫർഹാന് സമ്മാനിച്ചു. സൗദി ഇന്ത്യൻ ഫുട്​ബാൾ ഫോറം പ്രസിഡൻറ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി ഷബീറലി ലാവ എന്നിവർ വിജയികൾക്കും റണ്ണറപ്പിനുമുള്ള ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. അണ്ടർ 13 വിഭാഗം മികച്ച ഗോൾകീപ്പറായി ടാല​​െൻറ് ടീൻസിലെ മുഹമ്മദ് അദ്നാൻ, ബെസ്​റ്റ്​​ ഡിഫൻഡർ ജെ.എസ്.സിയുടെ ഷാദിൻ, മികച്ച മിഡ്‌ ഫീൽഡർ ആയി സോക്കർ ഫ്രീക്‌സി​​​െൻറ നിഹാൽ അബ്്ദുൽ അസീസ്, ബെസ്​റ്റ്​ ഫോർവേഡ് ആയി സ്പോർട്ടിങ് യുണൈറ്റഡി​​​െൻറ ദുഷ്യന്ത് എന്നിവരെ തെരഞ്ഞെടുത്തു. വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള സമ്മാനങ്ങൾ അയ്യൂബ് മുസ്​ലിയാരകത്ത്​, മുഹമ്മദലി ഓവുങ്ങൽ, അൽ അമൽ വാച്ചസ് എം.ഡി സിദ്ദിഖ് ചെറുകര, ജംഇയത്തുൽ അൻസാർ പ്രസിഡൻറ് റഷീദ് കുഞ്ഞു,കെ.കെ യഹ്‌യ എന്നിവർ വിതരണം ചെയ്തു. ടോപ് സ്കോററും നിഹാൽ അബ്്ദുൽ അസിസാണ്.


സെക്കൻഡ് ഡിവിഷൻ സെമി ഫൈനൽ മത്സരങ്ങളിൽ ഏകപക്ഷീയമായ ഓരോ ഗോളുകൾക്ക് യങ് ചലഞ്ചേഴ്സിനെ തോൽപിച്ച്​ ഖുർബാൻ എ.സി.സി. എഫ് സിയും, ബ്ലൂസ്​റ്റാറിനെ തോൽപിച്ച് യുണൈറ്റഡ് സ്പോർട്സ് ക്ലബും ഫൈനലിൽ പ്രവേശിച്ചു. മുഹമ്മദ് ഫദൽ എ.സി.സി എഫ് സിക്കു വേണ്ടിയും, മുഹമ്മദ് ഷാഫി യുണൈറ്റഡ് സ്പോർട്സ് ക്ലബിന് വേണ്ടിയും ഗോളുകൾ നേടി. എ.സി.സി എഫ്.സി ഗോൾകീപ്പർ മുഹമ്മദ് ഇർഷാദ്, ബ്ലൂസ്​റ്റാർ മിഡ്‌ ഫീൽഡർ ഇസ്മായിൽ എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. സൗദി ഗസറ്റ് സ്പോർട്സ് എഡിറ്റർ കെ. ഒ പോൾസൺ, ബ്ലൂസ്​റ്റാർ താരം ഷാനവാസ് എന്നിവർ മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അയ്യൂബ് മുസ്​ലിയാരകത്ത്​, സിദ്ദിഖ് ചെറുകര, നിഷാദ് മങ്കട, റഷീദ് കുഞ്ഞു, സിദ്ദിഖ് കണ്ണൂർ, ഷാഹുൽ ഹമീദ് ചേളാരി, നൗഷാദ് എഫ് സി ഖുവൈസ്, അബ്​ദുൽ മജീദ് ജെ.എസ്.സി, ഷഹീൻ ബാബു മലപ്പുറം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണമ​​െൻറിലെ അണ്ടർ 17, സെക്കൻഡ് ഡിവിഷൻ, സൂപ്പർ ലീഗ് ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.

Tags:    
News Summary - blue star football-saudi- saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.