ജിദ്ദ: ഖാലിദ് ബിൻ വലീദ് ഹിലാൽ ശാം സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി സംഘടിപ്പിക്കുന്ന രണ്ടാമത് എലൈറ്റ് ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗിലെ സൂപ്പർ ലീഗ് പോരാട്ടത്തിൽ നിലവിലെ സിഫ് ജേതാക്കളായ അൽ-റായ് എ.സി.സി.ബിയെ ഏഷ്യൻ ടൈംസ് ഫ്രണ്ട്സ് ജിദ്ദ സമനിലയിൽ തളച്ചു. എ.സി.സി.ബിയുടെ മുഹമ്മദിനെ കളിയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
ബി ഡിവിഷൻ ലീഗ് മത്സരത്തിൽ യുണൈറ്റഡ് സ്പോർട്സ് ക്ലബ് ഒരു ഗോളിന് എഫ്.സി കുവൈസയെ പരാജയപ്പെടുത്തി. കളിയിലെ കേമനായി നജീഷിനെ തെരഞ്ഞെടുത്തു. അണ്ടർ 17 വിഭാഗത്തിൽ സ്പോർട്ടിങ് യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ടാലൻറ് ടീൻസിനെ പാരാജയപ്പെടുത്തി. നസീം അഹമ്മദ് മികച്ച കളിക്കാരനായി. വിവിധ മത്സരങ്ങളിൽ ഡോ. അഷ്‌റഫ്, ടി.എം.എ റഊഫ്, നിസാം മമ്പാട്, ഷബീറലി ലാവ, ഷിഹാസ് കൊണ്ടോട്ടി, ബെന്നി, ഷമീം കൊട്ടുകര, ഇസ്മായിൽ മുണ്ടക്കുളം, റഹീം വലിയോറ, നിസാം പാപ്പറ്റ, സൈതലവി നരിക്കുന്നൻ, ഷഫീഖ് പട്ടാമ്പി, അലി തിരുവേഗപ്പുറ, സലീം നടുത്തൊടി, ആലുങ്ങൽ ചെറിയ മുഹമ്മദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
മികച്ച താരങ്ങൾക്കുള്ള ട്രോഫികൾ ഡോ. അഷ്‌റഫ്, നാസർ ഒളവട്ടൂർ, ഷംസുദ്ദിൻ എന്നിവർ സമ്മാനിച്ചു. നറുക്കെടുപ്പ് വിജയി അയ്യൂബ് സീമാടാനുള്ള സമ്മാനം ശിബ്‌ലി നിസാം കൈമാറി. വെള്ളിയാഴ്ച നടക്കുന്ന സൂപ്പർ ലീഗ് പോരാട്ടത്തിൽ തുല്യ ശക്തികളായ റിയൽ കേരളയും അൽ റൗഫ് എ.സി.സി.ബിയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.