കരുനാഗപ്പള്ളി സ്വദേശി റിയാദിൽ ഉറുമ്പ്​ കടിയേറ്റ്​ മരിച്ചു

റിയാദ്: കറുത്ത വലിയ ഉറുമ്പി​​െൻറ കടിയേറ്റ്​ മലയാളി റിയാദിൽ മരിച്ചു. റിയാദ്​ ബഗ്ലഫിൽ മിഠായി കട നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്​ സ്വദേശി  പള്ളിയുടെമകത്തിൽ എം. നിസാമുദ്ദീൻ (45) ആണ് ബുധനാഴ്​ച പുലർച്ചെ നാലോടെ റിയാദ്​ ഖുറൈസ്​ റോഡിലെ സുലൈമാൻ അൽഹബീബ് ആശുപത്രിയിൽ മരിച്ചത്.  

കുടുംബസമേതം ബഗ്ലഫിൽ താമസിക്കുന്ന നിസാമുദ്ദീന്​ പുലർച്ചെ 2.30ഒാടെ ഫ്ലാറ്റിൽ നിന്നാണ്​ ഉറുമ്പ്​ കടിയേറ്റത്​. അലർജിയുടെ പ്രശ്​നം കൂടിയുള്ളതിനാൽ ഉറുമ്പ്​ കടിയേറ്റ  ഉടനെ ശ്വാസം മുട്ടുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെ താമസിക്കുന്ന ഭാര്യാസഹോദരൻ നസീം ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.​ 

ചികിത്സയിൽ  കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. 24 വർഷമായി റിയാദിലുണ്ട്​. മുഹമ്മദ് കുഞ്ഞ് ^ ഫാത്വിമാ കുഞ്ഞ്​ ദമ്പതികളുടെ മകനാണ്. 

ഭാര്യ:  റസീന. മക്കൾ: റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് അമീൻ (10ാം ക്ലാസ്), ആദിൽ അദ്നാൻ (നാലാം ക്ലാസ്). സഹോദരങ്ങൾ: ലത്വീഫ്​,  മുസ്​ത--ഫ, സുലൈഖ, റൈഹാനത്ത്​, താഹിറ, ഷംല. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടും പ്രവാസി  സാംസ്​കാരിക വേദി ​പ്രവർത്തകരും​ നേതൃത്വം നൽകുന്നു. ​

Tags:    
News Summary - Black Ants killed Malayalee in Riyadh-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.