ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണ പരിപാടിയിൽ കെ.പി.സി.സി സെക്രട്ടറി
കെ.പി. അബ്ദുൽ മജീദ് സംസാരിക്കുന്നു
ജിദ്ദ: ജനങ്ങളെ തമ്മിലടിപ്പിക്കാനും മതപരമായും ജാതീയപരമായും വർഗീയപരമായും വേർതിരിവുകളുണ്ടാക്കി ജനാധിപത്യവിരുദ്ധ നിലപാടുകളെയും ജനദ്രോഹ നടപടികളെയും മറച്ചുപിടിക്കാനുമാണ് ബി.ജെ.പി സർക്കാറിെൻറ ശ്രമമമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് പറഞ്ഞു. ഹജ്ജിനെത്തിയ അദ്ദേഹം ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
ഈ കെണിയിൽ ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും അകപ്പെട്ടുപോകുന്നത് വലിയ ആശങ്കയുളവാക്കുന്നു. അതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവിൽ കോഡ് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ഏക സിവിൽ കോഡ് രാജ്യത്തിെൻറ ബഹുസ്വരതയും അഖണ്ഡതയും തകർക്കുന്നതാണ്.
ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം ഇല്ലാത്ത ബി.ജെ.പി സർക്കാറിെൻറ അവസാനത്തെ കുറുക്കുവഴിയാണ് ഏക സിവിൽ കോഡ്. ഇതിനെതിരെ കോൺഗ്രസ് പാർട്ടി ശക്തമായ പ്രതിരോധം തീർക്കുമെന്നും ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരണത്തിൽ ഇല്ലാത്ത ഇന്ത്യയിൽ ഇന്ന് സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നിൽ പോലും ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഒരു വിധത്തിലുമുള്ള ചർച്ചക്ക് പോലും തയാറാകുന്നില്ല എന്നത് ഏറെ ആശങ്കജനകമാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറിെൻറ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് കേരളത്തിലെ പിണറായി സർക്കാറെന്ന് കെ.പി.സി.സി സെക്രട്ടറി കുറ്റപ്പെടുത്തി.
എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുന്ന ഫാഷിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാറിെൻറ അഴിമതിയും ധൂർത്തും കേരളത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിൽ എത്തിച്ചിരിക്കുന്നു. പാർട്ടിക്കാർ ചെയ്തുകൂട്ടുന്ന അനധികൃത പ്രവർത്തനങ്ങളെയും അഴിമതികളെയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷറഫിയയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ ആക്ടിങ് പ്രസിഡൻറ് ജലീഷ് കാളികാവ് അധ്യക്ഷത വഹിച്ചു. ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആസാദ് പോരൂർ, ഉമർ മങ്കട എന്നിവർ ഹാരാർപ്പണം നടത്തി. കെ.പി.എസ്.ടി.എ കൊണ്ടോട്ടി ഉപജില്ല പ്രസിഡൻറ് അബൂബക്കർ ഹാജിക്കും ചടങ്ങിൽ സ്വീകരണം നൽകി.
മാതൃപ്രസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി മുജീബ് തൃത്താല, തിരുവനന്തപുരം ജില്ല പ്രസിഡൻറ് അസ്ഹാബ് വർക്കല, കണ്ണൂർ ജില്ല പ്രസിഡൻറ് റഫീഖ് മൂസ, നാസർ കോഴിത്തൊടി, സി.എം. അഹ്മദ് ആക്കോട്, മുസ്തഫ പെരുവള്ളൂർ.
കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഇസ്മാഈൽ കൂരിപ്പൊയിൽ, ബാവ പേങ്ങാടൻ, ഹംസ ചേരൂർ എന്നിവർ സംസാരിച്ചു. അലവി ഹാജി കാരിമുക്ക് സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. സമീർ കാളികാവ്, അലി ബാപ്പു, ഫിറോസ് ചെറുകോട്, എം.ടി. ഗഫൂർ, ഗഫൂർ കാളികാവ്, ഷിഹാബ് വേങ്ങര, തൽഹത്ത് അറവക്കര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.