അശരണർക്ക് തണലേകാൻ തനിമയും യൂത്ത് ഇന്ത്യയും റിയാദിൽ
സംഘടിപ്പിച്ച ബിരിയാണി ചാലഞ്ച്
റിയാദ്: സമൂഹത്തിലെ അശരണർക്ക് തണലാവുകയെന്ന ഉദ്ദേശത്തോടെ തനിമ കലാസാംസ്കാരിക വേദിയും യൂത്ത് ഇന്ത്യയും ചേർന്ന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലുമായി 3000ത്തിലധികം ബിരിയാണികളാണ് വിതരണം ചെയ്തത്. വിദ്യാഭ്യാസം, ചികിത്സ, വീട് നിർമാണം എന്നീ മേഖലയിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ആശ്വാസമേകാൻ തനിമക്ക് കീഴിൽ പ്രവർത്തിക്കുന്ന ‘തണലി’നുവേണ്ടിയാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
രാത്രിയോടെ ആരംഭിച്ച ദൗത്യം പിറ്റേന്ന് ഉച്ചയോടെ ബിരിയാണികൾ ആവശ്യക്കാർക്ക് എത്തിച്ച് പ്രവർത്തകർ പൂർത്തിയാക്കി. തനിമയുടെയും യൂത്ത് ഇന്ത്യയുടെയും 200ഓളം വളന്റിയർമാർ രണ്ടാഴ്ച നടത്തിയ പ്രയത്നങ്ങൾക്കൊടുവിലാണ് പാചക വിതരണ നിർവഹണ പ്രവർത്തനങ്ങൾ വിജയകരമായി കലാശിച്ചത്. റിയാദ്, അൽ ഖർജ്, മുസാഹ്മിയ തുടങ്ങി 750 കേന്ദ്രങ്ങളിലാണ് ഉച്ചഭക്ഷണം എത്തിച്ചത്.
ഉദ്യമത്തിൽ സഹകരിച്ച മുഴുവൻ ദായകർക്കും വളന്റിയർമാർക്കും ജനറൽ കൺവീനർ സദറുദ്ദീൻ കീഴിശ്ശേരി, അസിസ്റ്റന്റ് കൺവീനർ തൗഫീഖ് റഹ്മാൻ എന്നിവർ നന്ദി പറഞ്ഞു. ഷെഫുമാരായ കുഞ്ഞിപ്പു, അസീസ് വെള്ളില, നൗഷാദ് എന്നിവരാണ് പാചകത്തിന് നേതൃത്വം നൽകിയത്. നജാത്തുല്ല, ഖലീൽ അബ്ദുല്ല, അജ്മൽ ഹുസൈൻ, ഇസ്ഹാഖ് എന്നിവർ മുൻനിരയിൽനിന്ന് നയിച്ചു.
റെനീസ്, ഹിഷാം, ലബീബ്, ഫഹീം എന്നിവർ വിതരണത്തിന് ചുക്കാൻ പിടിച്ചു. മുഹമ്മദ് മന്നു, അഹ്ഫാൻ എന്നിവർ സാങ്കേതിക സഹായങ്ങൾ ചെയ്തു. അഷ്ഫാഖ് വയനാടും ഫൈസൽ കൊല്ലവും വളൻറിയർ ടീമിന് നേതൃത്വം നൽകി. റിഷാദ് എളമരം, സലീം മാഹി, ഷാനിദ്, ശിഹാബ് കുണ്ടൂർ എന്നിവർ പ്രായോജകരെ കണ്ടെത്തി. വനിത വിഭാഗം സബ്ന, മുഹ്സിന എന്നിവരുടെ നേതൃത്വത്തിൽ സപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.