‘ബിബാൻ 2025’ മേള സന്ദർശിച്ച ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനും കോമേഴ്​സ്​ വിഭാഗം കോൺസുലർ മനുസ്​മൃതിയും സൗദി ചെറുകിട, ഇടത്തരം സംരംഭക ജനറൽ അതോറിറ്റി ഗവർണർ സാമി ബിൻ ഇബ്രാഹിം അൽ ഹുസൈനിയോടൊപ്പം

‘ബിബാൻ 2025’ സംരംഭകത്വ മേളക്ക്​ റിയാദിൽ തുടക്കം​; സന്ദർശനം നടത്തി​ ഇന്ത്യൻ അംബാസഡർ

റിയാദ്​: 11ാമത്​ ചെറുകിട, ഇടത്തരം സംരംഭകത്വ മേളയായ ‘ബിബാൻ 2025’ ന് റിയാദിൽ തുടക്കമായി. ചെറുകിട, ഇടത്തരം സംരംഭക ജനറൽ അതോറിറ്റി (മോൺഷാത്ത്) ‘അവസരത്തിനായുള്ള ആഗോള ലക്ഷ്യസ്ഥാനം’ എന്ന പ്രമേയത്തിൽ റിയാദ് ഫ്രൻറ്​ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ സംഘടിപ്പിക്കുന്ന നാല്​ ദിന മേളയുടെ ഉദ്​ഘാടന ദിവസം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനും കോമേഴ്​സ്​ വിഭാഗം കോൺസുലർ മനുസ്​മൃതിയും സന്ദർശിച്ചു.

‘ബിബാൻ 2025’ മേളയിലെ ഇന്ത്യൻ പവലിയനിൽ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനും കോമേഴ്​സ്​ വിഭാഗം കോൺസുലർ മനുസ്​മൃതിയും ഇന്ത്യയിൽനിന്നെത്തിയ സ്​റ്റാർട്ടപ്​ സംരംഭകർക്കൊപ്പം

മേള നഗരിയിൽ വിപുലമായ നിലയിൽ ഇന്ത്യൻ പവിലിയൻ ഒരുക്കിയിട്ടുണ്ട്​. നിരവധി ഇന്ത്യൻ സ്​റ്റാർട്ടപ്​ സംരംഭങ്ങൾ സ്വന്തം സ്​റ്റാളുകളുമായി മേളയിൽ അണിനിരന്നിട്ടുണ്ട്​. ഇന്ത്യൻ സ്​റ്റാർട്ടപ്പുകൾ അവരുടെ നൂതന സാങ്കേതികവിദ്യകളും പരിഹാരങ്ങളുമാണ്​ പ്രദർശിപ്പിക്കുന്നത്​. സ്​റ്റാർട്ടപ്പുകൾക്കും എസ്.എം.ഇകൾക്കും നെറ്റ്‌വർക്കിങ്​, സഹകരണം, ധനസഹായ അവസരങ്ങൾ എന്നിവക്കുള്ള വേദിയൊരുക്കി നവീകരണം, പങ്കാളിത്തം, എസ്.എം.ഇ വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

സന്ദർശനത്തിനിടെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ മോൺഷാത്ത് ഗവർണർ സാമി ബിൻ ഇബ്രാഹിം അൽ ഹുസൈനിയുമായി ഉഭയകക്ഷി സഹകരണത്തി​െൻറ സാധ്യതകൾ ചർച്ച ചെയ്തു. ബിബാൻ മേളയുടെ 11ാം പതിപ്പാണ്​ ഇത്തവണ നടക്കുന്നത്​. 150 ലധികം രാജ്യങ്ങളിൽനിന്ന്​ പ്രതിനിധികൾ പ​െങ്കട​ുക്കുന്നുണ്ട്​.

Tags:    
News Summary - ‘Biban 2025’ Entrepreneurship Fair kicks off in Riyadh; Indian Ambassador visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.