‘ഹബ് ഹോപ്പർ പോഡ്കാസ്റ്റ് അവാർഡി’ലെ വിജയികളായ സയാൻ സാക്കിർ, സമീർ റോഷൻ
ജിദ്ദ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികൾക്ക് ബെസ്റ്റ് കോമഡി പോഡ്കാസ്റ്റ് അവാർഡ്
ജിദ്ദ: സെപ്റ്റംബർ 30 അന്തർദേശീയ പോഡ്കാസ്റ്റ് ദിന ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ പോഡ്കാസ്റ്റിങ് പ്ലാറ്റുഫോമായ 'ഹബ് ഹോപ്പർ' സംഘടിപ്പിച്ച 'ഹബ് ഹോപ്പർ പോഡ്കാസ്റ്റ് അവാർഡി'ലെ കോമഡി വിഭാഗത്തിൽ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മലയാളികളായ പൂർവ വിദ്യാർഥികൾ വിജയികളായി. 'ആഫ്റ്റർ ഹവേഴ്സ് മലയാളീസ്' പോഡ്കാസ്റ്റിനാണ് അവാർഡ് ലഭിച്ചത്. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികളായ സയാൻ സാക്കിർ, സമീർ റോഷൻ എന്നിവരാണ് അവാർഡ് നേടിയത്.
വിദ്യാഭ്യാസം, കഥപറയൽ, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് തുടങ്ങി ഇന്ത്യൻ ഭാഷകളിൽ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ വോട്ടിങ്ങിലൂടെയും രണ്ടാംഘട്ടം ജൂറി പാനൽ തിരഞ്ഞെടുപ്പിലൂടെയും ഒന്നാംസ്ഥാനം നേടിയാണ് ഇരുവരും വിജയിച്ചത്. മത്സരത്തിൽ അവാർഡ് കരസ്ഥമാക്കിയ ഒരേയൊരു മലയാളം പോഡ്കാസ്റ്റായിരുന്നു 'ആഫ്റ്റർ ഹവേഴ്സ് മലയാളീസ്'. പത്തുമാസം മുമ്പ് ആരംഭിച്ച ഈ പോഡ്കാസ്റ്റ് വെറും 18 എപ്പിസോഡുകൾകൊണ്ട് 48 രാജ്യങ്ങളിൽനിന്ന് കേൾവിക്കാരെ കൈവരിച്ചു. ആപ്പിൾ പോഡ്കാസ്റ്റിൽ ഇന്ത്യയിൽ മൂന്നാം റാങ്ക് നേടിയ വിനോദ പോഡ്കാസ്റ്റ് ആയിരുന്നു ഇത്. ബഹ്റൈനിൽ ഒന്നും സൗദി അറേബ്യയിൽ ഇരുപതും ഖത്തറിൽ നാലാം സ്ഥാനത്തും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.