മക്ക: ഹജ്ജിെനത്തിയ ബംഗളൂരു സ്വദേശികളായ കുടുംബത്തിെൻറ വിലപിടിപ്പുള്ള രേഖകൾ അ ടങ്ങിയ ബാഗ് ബംഗളൂരു കെ.എം.സി.സി സഹായത്തോടെ തീർഥാടകന് തിരിച്ചുകിട്ടി. മിനായിൽ കല്ലേറിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. നിരവധി സ്ഥലങ്ങളിൽ കുടുംബം അേന്വഷിക്കുകയും തിരയുകയും ചെയ്തു. ഒരിക്കലും തിരിച്ചുകിട്ടില്ല എന്നു കരുതിയത് തിങ്കളാഴ്ച രാത്രിയോടെ ഹാജിമാരുടെ താമസസ്ഥലെത്തത്തി കൈമാറി. ഹജ്ജിനിടെ മിനായിൽ നഷ്ടപ്പെട്ട ബാഗ് കെ.എം.സി.സി ഹജ്ജ് വളൻറിയർക്കാണ് മിനായിൽനിന്ന് ലഭിച്ചത്.
സൗദി കെ.എം.സി.സി ഹജ്ജ് സെൽ ഓഫിസിൽ ഏൽപിച്ച രേഖകൾ തിരിേച്ചൽപിക്കാൻ ഹാജിയെ മക്കയിലോ നാട്ടിലോ ബന്ധപ്പെടാവുന്ന ഫോൺ നമ്പർ ഇല്ലാതെ വിഷമിക്കുന്നതിനിടെ ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ ബംഗളൂരുവിൽനിന്ന് ഇഷ്യൂ ചെയ്ത ആധാർ കാർഡ് ബംഗളൂരു കെ.എം.സി.സിക്ക് െകെമാറി, ബംഗളൂരു കെ.എം.സി.സി പ്രവർത്തകരുടെ അേന്വഷണത്തിന് ഒടുവിൽ യഥാർഥ അവകാശികളുടെ വീട് കെണ്ടത്തി. ബംഗളൂരുവിലെ അറിയപ്പെട്ട ട്രാവൽസ് ഉടമയുടേതായിരുന്നു രേഖകൾ. വീട്ടുകാർ മക്കയിലെ ഫോൺ നമ്പർ മുജീബിന് കൈമാറി. ഒരിക്കലും തിരിച്ചുകിട്ടില്ല എന്നു കരുതിയ ബാഗ് കിട്ടിയപ്പോൾ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.