ജിദ്ദ: ഹജ്ജ്, ഉംറ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനം തീർഥാടകരെ സേവിക്കാനുള്ള ഗവൺമെൻറിെൻറ താൽപര്യവും പരിഗണനയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പറഞ്ഞു. ഹജ്ജ്, ഉംറ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഗവൺമെൻറ് തീരുമാനം വന്നശേഷം ട്വിറ്ററിലാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.
തീരുമാനത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മന്ത്രി നന്ദി പറഞ്ഞു. ഹജ്ജ്, ഉംറ തീർഥാടകർക്ക് കഴിയുന്നത്ര സേവനം നൽകാനുള്ള ഗവൺമെൻറിെൻറ താൽപര്യത്തിെൻറ മികച്ച ഉദാഹരണമാണിത്. നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. ഇത് കോവിഡിനെ തുടർന്ന് സാമ്പത്തികമായ പ്രത്യാഘാതങ്ങൾ നേരിടുന്ന ഹജ്ജ്, ഉംറ മേഖലയിലെ സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാകും. കോവിഡ് പ്രത്യാഘാതങ്ങൾ നേരിടുന്നതിന് നേരേത്ത മറ്റു മേഖലകൾക്ക് പ്രഖ്യാപിച്ച നിരവധി ആനുകൂല്യങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ ഹജ്ജ്, ഉംറ മേഖലക്കുള്ള ആനുകൂല്യങ്ങളെന്നും ഹജ്ജ്-ഉംറ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.