അ​നീ​സ അ​യൂ​ബ്ഖാ​ൻ

ജി​ദ്ദ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ൽ ന​ട​ന്ന ബി.​ബി.​എ പൊ​തു​പ​രീ​ക്ഷ​യി​ൽ ജി​ദ്ദ പ്ര​വാ​സി​യു​ടെ മ​ക​ൾ ഒ​ന്നാം​റാ​ങ്ക് നേ​ടി. ജി​ദ്ദ​യി​ൽ വെ​ള്ള​ക്ക​മ്പ​നി ജോ​ലി​ക്കാ​ര​നാ​യ പ​ത്ത​നം​തി​ട്ട പ​ന്ത​ളം സ്വ​ദേ​ശി​യും ഒ.​ഐ.​സി.​സി ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റും പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം അം​ഗ​വു​മാ​യ മ​ങ്ങാ​രം കൊ​ച്ചു പ​രു​മ​ല വീ​ട്ടി​ൽ അ​യൂ​ബ് ഖാ​ന്റെ മ​ക​ൾ അ​നീ​സ അ​യൂ​ബ്ഖാ​നാ​ണ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 2019-22 കാ​ല​യ​ള​വി​ലെ ബി.​ബി.​എ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ​ത്.

അ​ടൂ​ർ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. വ​ഹീ​ദ​യാ​ണ് മാ​താ​വ്. അ​മീ​ൻ ഏ​ക സ​ഹോ​ദ​ര​നാ​ണ്. ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​നീ​സ​യെ ഒ.​ഐ.​സി.​സി ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. അ​വ​ർ​ക്കു​ള്ള ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം വ​രു​ന്ന ദി​വ​സം നാ​ട്ടി​ൽ​വെ​ച്ച് കൈ​മാ​റു​മെ​ന്ന് പ്ര​സി​ഡ​ന്റ്‌ അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​യാ​ദ് അ​ബ്ദു​ല്ല പ​ടു​തോ​ടും അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.