ബാങ്ക്​ അക്കൗണ്ട്​ നമ്പർ ചോർത്തി തട്ടിപ്പ്​; 12 പേർ പിടിയിൽ

ജിദ്ദ: ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ​ചോർത്തി കാശ്​ തട്ടുന്ന സംഘത്തിലെ 12 പേർ പിടിയിലായതായി മക്ക പൊലീസ് വക്​ താവ്​ അറിയിച്ചു. ബാങ്ക്​ ഉദ്യോഗസ്​ഥരായി ചമഞ്ഞ്​ അജ്ഞാതരായ ആളുകൾ പണം തട്ടുന്നതായി ചില സ്വദേശികളും വിദേശികളും നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ സംഘം വലയിലായത്​. വലിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാശ്​ അക്കൗണ്ടിൽ നിക്ഷേപിക്കാൻ അക്കൗണ്ട്​ നമ്പറും മറ്റു വിവരങ്ങളും ഫോണിലൂടെയും സന്ദേശമയച്ചും ആവശ്യപ്പെട്ട്​ കാശ്​ തട്ടിയെടുക്കുന്ന സംഘത്തിലെ ആളുകളാണിവർ. 44,000 റിയാലും 45 ​മൊബൈൽ ഫോണുകളും 101 സിം കാർഡുകളും ഇവരിൽ നിന്ന്​ പിടികൂടിയിട്ടുണ്ട്​. കസ്​റ്റഡിയിലുള്ള ഇവരെ ഉടനെ പ്രോസിക്യൂഷന്​ മുമ്പാകെ
ഹാജരാക്കുമെന്നും പൊലീസ്​ വക്​താവ്​ പറഞ്ഞു. വ്യത്യസ്​ത രീതിയിലുള്ള കമ്യൂണിക്കേഷൻ സംവിധാനങ്ങളുപയോഗിച്ച്​ പണം തട്ടുന്ന ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെ കരുതിയിരിക്കണമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ്​ നൽകിയിരുന്നതായും വക്​താവ്​ പറഞ്ഞു.

Tags:    
News Summary - Bank account hacking, Saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.