മരിച്ചവരെ തിരിച്ചറിയാൻ ‘ബനാൻ’

ജിദ്ദ: മരിച്ചവരെ സെക്കൻറുകൾക്കകം തിരിച്ചറിയാൻ ഉപകരണവുമായി സൗദി പാസ്​പോർട്ട്​ വിഭാഗം. ആധുനിക ബയോമെട്രിക്​ ഉപകരണമായ ‘ബനാന്‍’ ഉപയോഗിച്ച്​ മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ മനസിലാക്കാം. ജിദ്ദ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മരിച്ച തീർഥാടക​​െൻറ മൃതദേഹം തിരിച്ചറിയാൻ സൗദി പാസ്​പോർട്ട്​ വിഭാഗം ഇൗ ഉപകരണം ഉപയോഗിച്ചു. ഇയാളുടെ രേഖകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത്​ ഉപയോഗിച്ചത്​ എന്ന്​ അധികൃതർ പറഞ്ഞു. ഉംറ തീർഥാടനത്തിന് എത്തി മരിക്കുന്ന, രേഖകൾ ലഭ്യമല്ലാത്തവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുവാന്‍ ‘ബനാൻ’ വലിയ സഹായമാകുമെന്ന്​ അധികൃതർ പറഞ്ഞു. ഹജ്ജ്​ ഉംറ സേവനങ്ങൾ അത്യാധുനികവത്​കരിക്കുന്നതി​​െൻറ ഭാഗമായാണിത്തരം സാ​േങ്കതിക സംവിധാനങ്ങൾ.
Tags:    
News Summary - banan-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.