ദമ്മാം: ഖഫ്‌ജിയിൽ നിന്ന് വ്യാപകമായി പഴകിയ മത്സ്യം പിടികൂടി. നഗരസഭയുടെ കീഴിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 40 കിലോ പഴകിയ മത്സ്യവും 25 കിലോ കേടായ ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്തത്. മത്സ്യ^മാംസ മാർക്കറ്റുകൾ, പച്ചക്കറി ചന്തകൾ, ഹോട്ടലുകൾ, ലഘു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിലാണ് ഭക്ഷ്യ വകുപ്പിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിച്ചു. ഇത്തരം ക്രമക്കേടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ മേധാവി മുഹമ്മദ് ഹുമൈദാനി അറിയിച്ചു. 940 എന്ന ഹോട്ട് ലൈൻ നമ്പറിൽ ഇത്തരം പരാതികൾ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.