അസ്ഹർ പുള്ളിയിലിനുള്ള തനിമ കേന്ദ്രസമിതിയുടെ ഉപഹാരം കേന്ദ്രസമിതി അംഗം താജുദ്ദീൻ ഓമശ്ശേരി കൈമാറുന്നു
അസ്ഹർ പുള്ളിയിലിന് യാത്രയയപ്പ് നൽകി
ദമ്മാം: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന തനിമ കേന്ദ്രസമിതി അംഗവും സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറുമായ അസ്ഹർ പുള്ളിയിലിന് തനിമ കലാസാംസ്കാരികവേദി കേന്ദ്രസമിതി യാത്രയയപ്പ് നൽകി. കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റിയിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കിയ അസ്ഹർ പുള്ളിയിൽ സാമൂഹിക-സാംസ്കാരിക സേവന മേഖലകളിലും മാധ്യമപ്രവർത്തന രംഗത്തും അർപ്പിച്ച സംഭാവനകൾ യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിെൻറ അറബി ഭാഷയിലെ പ്രാവീണ്യവും പ്രത്യേകം പരമാർശിക്കപ്പെട്ടു. അസ്ഹർ പുള്ളിയിലിനുള്ള തനിമ കേന്ദ്രസമിതിയുടെ ഉപഹാരം കേന്ദ്രസമിതി അംഗം താജുദ്ദീൻ ഓമശ്ശേരി കൈമാറി. ചടങ്ങിൽ യൂത്ത് ഇന്ത്യ കേന്ദ്ര കോഒാഡിനേറ്റർ ലബീബ്, പ്രൊവിൻസ് സെക്രട്ടറി സദ്ദറുദ്ദീൻ, സലിം മാഹി എന്നിവർ സംബന്ധിച്ചു. സൂം പ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ എസ്.എം. നൗഷാദ്, ഉമർ ഫാറൂഖ്, എൻ.കെ. അബ്ദുറഹീം, ഡോ. മുഹമ്മദ് നജീബ്, താജുദ്ദീൻ, എൻജി. മൂസക്കുട്ടി, അബ്ദുൽ ഹകീം, സിറാജ് അബ്ദുല്ല എന്നിവർ സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. റഹ്മത്തുല്ല ചേളന്നൂർ ഖിറാഅത്ത് നിർവഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.