Posted On
date_range Updated On
date_range വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
ജിദ്ദ: സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം.
വ്യാഴാഴ്ച വൈകീട്ടാണ് രാജ്യത്തിെൻറ തെക്കൻ മേലഖയിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂതികൾ ആയുധങ്ങളുള്ള ഡ്രോൺ അയച്ചതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. സഖ്യസേന ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് വീഴ്ത്തുകയുണ്ടായി.
ഇതിനുപുറമെ നജ്റാനിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈലും നശിപ്പിക്കുകയുണ്ടായി. ഇറാെൻറ പിന്തുണയോടെയാണ് ഹൂതികൾ സൗദിയിലെ സിവിലിയന്മാർക്ക് നേരെ ഡ്രോണുകളും മിസൈലുകളും അയച്ച് ആക്രമിക്കാനുള്ള ശ്രമം നടത്തുന്നതെന്ന് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.