സൗദിയിലെത്തി ദുരിതത്തിലായ അബ്ദുൽ ഖാദറിന് അസീർ പ്രവാസി സംഘം വിമാനയാത്ര ടിക്കറ്റ് നൽകുന്നു
അബ്ഹ: ഹൗസ് ഡ്രൈവർ വിസയിലെത്തി ദുരിതത്തിലായ ബീമാപ്പള്ളി സ്വദേശി അബ്ദുൽ ഖാദറിന് അസീർ പ്രവാസി സംഘം തുണയായി. രണ്ടു മാസം മുമ്പായിരുന്നു അബ്ദുൽ ഖാദർ സൗദിയിലെത്തിയത്. എന്നാൽ, സ്പോൺസർക്ക് ആളെ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ജോലി നൽകാനോ കഫാല മാറുന്നതിനോ തയാറായില്ല.
എക്സിറ്റിൽ നാട്ടിലേക്ക് പോകണമെങ്കിൽ തനിക്ക് വിസക്കായി ചെലവായ 2000 റിയാൽ തിരിച്ചുതരണമെന്നും ആവശ്യപ്പെടുകയുണ്ടായി. പല സുഹൃത്തുക്കളിൽനിന്നായി 2000 റിയാൽ സ്വരൂപിച്ച് സ്പോൺസർക്ക് നൽകി എക്സിറ്റ് നേടിയെങ്കിലും നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റിന് വീണ്ടും പ്രയാസം നേരിട്ടു. ഈ ഘട്ടത്തിലാണ് തന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ച് അസീർ പ്രവാസി സംഘത്തെ അബ്ദുൽ ഖാദർ സമീപിച്ചത്.
അസീർ പ്രവാസി സംഘം ഖമീസ് മുശൈത് ഏരിയ കമ്മിറ്റി ഖമീസ് മുശൈത് ഈസ്റ്റ്, ഖാലിദിയ, ടൗൺ എന്നീ യൂനിറ്റുകളുടെ സഹായത്തോടെ വിമാനയാത്ര ടിക്കറ്റ് എടുത്തുനൽകുകയായിരുന്നു. അസീർ പ്രവാസി സംഘം കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷൗക്കത്തലി ആലത്തൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ പിള്ള, ജംഷി, വിശ്വനാഥൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.