ജിദ്ദ: അണ്ടർ 19 ഏഷ്യൻ കപ്പ് ഫുട്ബാൾ കിരീട നിറവിൽ സൗദി. തെക്കൻ കൊറിയയെ രണ്ടേ ഒന്നിന് തോൽപിച്ച സൗദി ടീമിനെ രാജ്യത്തെ ഫുട്ബാൾ പ്രേമികൾ സാമൂഹിക മാധ്യമങ്ങളിലൂടെ അനുമോദിച്ചു. കാൽ നൂറ്റാണ്ടിന് ശേഷമാണ് സൗദി ഏഷ്യൻ ജൂനിയർ ചാമ്പ്യൻമാരായത്. അഭിനന്ദന പ്രവാഹത്തിെൻറ ദിനമായിരുന്നു ടീമിനിന്നലെ. ഞായറാഴ്ച ഇന്തോനേഷ്യയിലായിരുന്നു ടൂർണമെൻറ്. 16 ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ കരുത്തരായ തെക്കൻ കൊറിയക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി വിജയിച്ചത്. കളിയിലുടനീളം സൗദി അറേബ്യക്കായിരുന്നു ആധിപത്യം.
രണ്ടാം മിനിറ്റിൽ തന്നെ തുർക്കി അൽ അമ്മാറിലൂടെ സൗദി ആദ്യ ഗോൾ നേടിയിരുന്നു. 22ാം മിനിട്ടിൽ ഖാലിദ് അൽ ഗനം സൗദിയുടെ രണ്ടാം ഗോളും നേടി. 63ാം മിനിട്ടിൽ തെക്കൻ കൊറിയക്കു ലഭിച്ച പെനാൽറ്റി യുങ് വീ ച്ചോ സൗദിയുടെ വലക്കുള്ളിലാക്കി. ഒരു ഗോൾ മടക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തിനപ്പുറം കപ്പിൽ മുത്തമിടാൻ കൊറിയക്കു കഴിഞ്ഞില്ല. ജപ്പാനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സൗദി അറേബ്യ ഫൈനലിൽ പ്രവേശിച്ചിരുന്നത്. നേരത്തെ ദമ്മാമിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ടീം സൗദി അറേബ്യയോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.