ഖമീസ് മുശൈത്ത്: അസീർ പ്രവാസിസംഘം 13ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘ജീസാൻ ജല’ രക്ഷാധികാരി ഡോ. മുബാറക് സാനി ഉദ്ഘാടനം ചെയ്തു. സംഘത്തിെൻറ 13 വർഷത്തെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതും മാതൃകാപരവുമാണെന്ന് രക്ഷാധികാരി മൻസൂർ മേപ്പാടി പറഞ്ഞു. അസീറിലെ കലാ സാംസ്കാരിക,- സാമൂഹിക, സാഹിത്യ, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ ഉസ്മാന് കിളിയമണ്ണില്‍, അഷ്റഫ് കുറ്റിച്ചൽ, ആരിഫ് അലി , ഇബ്രാഹിം പട്ടാമ്പി, ദേവൻ എന്നിവർ ആശംസ നേർന്നു.
സാമൂഹിക പ്രവർത്തകരും സി.സി.ഡബ്ല്യു മെമ്പർമാരുമായ അഷ്റഫ് കുറ്റിച്ചൽ, ഇബ്രാഹിം പട്ടാമ്പി എന്നിവരെ ആദരിച്ചു. രക്ഷാധികാരി മൻസൂർ ഇരുവരെയും പൊന്നാട അണിയിച്ചു.
അസീർ പ്രവാസി വിദ്യാഭ്യാസ മേന്മ പുരസ്കാരം നേടിയ 13 കുട്ടികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് ബാബു അധ്യക്ഷത വഹിച്ചു. അസീർ പ്രവാസി സംഘം ജന.സെക്രട്ടറി റഷീദ് ചെന്ത്രാപ്പിന്നി സ്വാഗതവും സുരേഷ് മാവേലിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.