റിയാദ്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ നേടിയതിനേക്കാൾ മികച്ച വിജയമാണ് നിലമ്പൂരിൽ ആരാടൻ ഷൗക്കത്ത് നേടാൻ പോകുന്നത്.
റെക്കോഡ് ഭൂരിപക്ഷത്തോടെ കോട്ട തിരിച്ചുപിടിച്ച് സുൽത്താന്റെ ഗമയോടെ ആര്യാടൻ ഷൗക്കത്ത് നിയമസഭയിലെത്തും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റിന്റെ അഴിമതിയിലും ജനദ്രോഹനയങ്ങളിലും പൊറുതിമുട്ടിയ ജനങ്ങൾ സർക്കാറിനെതിരെ ശക്തമായ അടി നൽകാനുള്ള അവസരം ഉപയോഗപ്പെടുത്തും. മത്സരശേഷിയുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കഴിയാത്ത രാഷ്ട്രീയ പാപ്പരത്തമനുഭവിക്കുകയാണ് ഇടതുപക്ഷം. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും വർഗീയ അജണ്ടകളും ഭിന്നിപ്പിന്റെ രാഷ്ട്രീയവും കേരളീയ പൊതുസമൂഹം എന്നും തിരസ്കരിച്ചിട്ടുണ്ടെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.