റിയാദ്: ഛത്തിസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ കെ.പി.സി.സിയുടെ ആഹ്വാനം അനുസരിച്ച് പ്രവാസ ലോകത്തും പ്രതിഷേധങ്ങൾ അരങ്ങേറി. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധ സംഗമം. ബത്ഹ സബർമതി ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, അബ്ദുല്ല വല്ലാഞ്ചിറ, അസ്കർ കണ്ണൂർ, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സൈഫ് കായങ്കുളം, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, അശ്റഫ് മേച്ചേരി, നാദിർഷ റഹ്മാൻ, ഹക്കീം പട്ടാമ്പി, ബഷീർ കോട്ടക്കൽ, മാത്യൂസ് എറണാകുളം, നസീർ ഹനീഫ, ഉമർ ഷരീഫ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് സ്വാഗതവും വർക്കിങ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. മൊയ്തീൻ മണ്ണാർക്കാട്, മജു സിവിൽ സ്റ്റേഷൻ, സൈനുദ്ദീൻ പാലക്കാട്, ഹാഷിം പാപ്പിനിശ്ശേരി, വൈശാഖ് അരൂർ, ഹാഷിം കണ്ണാടിപ്പറമ്പ്, റഫീഖ് പട്ടാമ്പി, ജംഷീർ ചെറുകാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.