നവയുഗം ദല്ല മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: സൗദിയിലുള്ള ഇന്ത്യക്കാരായ വിദ‍്യാർഥികൾക്ക് തുടർപഠനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദമ്മാം ദല്ല മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം, ഈ പ്രശ്നം പരിഹരിക്കുന്നതിന് ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ഇന്ത്യൻ യൂനിവേഴ്‌സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിക്കാൻ, നയതന്ത്രതലത്തിൽ ചർച്ചനടത്തുക, കുട്ടികൾക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസിൽ ബോർഡിങ് സംവിധാനത്തോടെ പഠിക്കാൻ കഴിയുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും കേരളത്തിൽ ഉണ്ടാക്കുക.
അതിനുപുറമെ, പഠിക്കാൻ മിടുക്കരായ പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് കൂടി ഏർപ്പെടുത്തുക. യുദ്ധകാലാടിസ്ഥാനത്തിൽ ഈ നിർദേശങ്ങൾ പരിഗണിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദമ്മാം കൊദറിയ സഫ്റാൻ റസ്റ്റോറൻറ് ഹാൾ സനു മഠത്തിൽ നഗറിൽ നടന്ന മേഖല സമ്മേളനം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്‌ഘാടനം ചെയ്തു.
നന്ദകുമാർ, നിസാം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ അടങ്ങിയ പ്രിസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വർഗീസ് ചിറ്റാട്ടുക്കര രക്തസാക്ഷി പ്രമേയവും അബ്ദുറഹ്മാൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി നിസാം കൊല്ലം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജയേഷ്, വിനീഷ്, ജൂവാദ്, ഷാഫുദ്ധീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നവയുഗം കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഉണ്ണി മാധവം, ഗോപകുമാർ, സജീഷ് പട്ടാഴി, ദാസൻ രാഘവൻ എന്നിവർ സംസാരിച്ചു. മിനിറ്റ്സ് കമ്മിറ്റിയെ ജയേഷ് നയിച്ചു. ഹുസ്സൈൻ നിലമേൽ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.