ദമ്മാം: കോവിഡ്-19െൻറ വ്യാപനംമൂലം ആഗോളതലത്തിൽതന്നെ സമ്പദ്ഘടന ഏറ്റവുംവലിയ പ്രത് യാഘാതങ്ങൾ നേരിടുമ്പോൾ, അതിനെ മറികടക്കാനായി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊ ബൃഹത്തായ പദ്ധതികൾ തയാറാക്കിയതായി സി.ഇ.ഒ അമീൻ എച്ച്. നാസർ പറഞ്ഞു. നിലവിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എണ്ണ വിതരണംചെയ്യുന്നത് തുടരാൻതന്നെയാണ് തീരുമാനം.
പ്രത്യാഘാതങ്ങളേറെയുള്ള ഈ സമയത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉൽപന്നങ്ങൾ പ്രദാനംചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഊർജഉൽപാദനം കമ്പനിയുടെ നാഴികക്കല്ലാണ്. പ്രതിസന്ധി ഘട്ടത്തിലും അത് തുടരുകതന്നെ ചെയ്യും. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്ന് സി.ഇ.ഒ പറഞ്ഞു. എന്നാൽ, കമ്പനി തൊഴിലാളികളെയും പൊതുസമൂഹത്തെയും ആവശ്യമായ സുരക്ഷനടപടികൾ അരാംകൊ നടത്തുന്നുണ്ട്. ബിസിനസ് യാത്രകൾ പൂർണമായും നിർത്തലാക്കി. ബിസിനസ് മീറ്റിങ്ങുകൾ സ്കൈപ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയാക്കി. ജീവനക്കാരുടെയും കുടുംബങ്ങളുടെയും സംഗമങ്ങൾ വിലക്കി. ഭക്ഷണശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.