ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്​   അരാംകോ എണ്ണ വില കൂട്ടും

റിയാദ്: സൗദി അരാംകോ ഇന്ത്യ ഉള്‍പ്പെടെ  ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില ഡിസംബര്‍ മുതല്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച്​  റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ കരാറനുസരിച്ച് വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന് ബാരലിന് 0.65 ഡോളര്‍ നിരക്കിലാണ് വര്‍ധനവ് ഏര്‍പ്പെടുത്തുക. ദുബൈ, മസ്കത്ത് വിലയുമായി തുലനം ചെയ്യുമ്പോള്‍ 1.25 ഡോളര്‍ കൂടുതലാണ് സൗദിയുടെ വില എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് 2014 സെപ്തംബറിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയായിരിക്കും ഡിസംബറില്‍ നടപ്പില്‍ വരിക. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തിനും 0.90 വില വര്‍ധിപ്പിച്ചിട്ടുണ്ട്. 
ഒപെക് കൂട്ടായ്മയിലെ എണ്ണ ഉല്‍പാദക രാഷ്​ട്രങ്ങളും റഷ്യ ഉള്‍പ്പെടെ ഒപെകിന് പുറത്തുള്ള പത്ത് രാജ്യങ്ങളും സഹകരിച്ച് എണ്ണ ഉല്‍പാദന നിയന്ത്രണം 2018 അവസാനം വരെ നീട്ടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങൾക്ക്​ ക്രൂഡ് ഓയില്‍ വില സൗദി അരാംകോ വര്‍ധിപ്പിച്ചത്. അറബ് ക്രൂഡ് ഓയിലി​​െൻറ എക്സലൻറ്​ ഇനത്തിലുള്ള എണ്ണക്ക് വിപണിയില്‍ 45 സ​െൻറും സാധാരണ അറബ് ക്രൂഡ് ഓയിലിന് 65 സ​െൻറും വില വര്‍ധിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Tags:    
News Summary - aramco oil-saudi-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.