റിയാദ്: ഏഷ്യന്‍ രാജ്യങ്ങൾക്കുള്ള മാര്‍ച്ച് മാസത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുമെന്ന് സൗദി അരാംകോ വൃത്തങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര എണ്ണി വിപണിയില്‍ ക്രൂഡ് ഓയിലിന് നേരിയ വില വര്‍ധന അനുഭവപ്പെട്ട സാഹചര്യത്തിലാണ് അരാംകോയുടെ വെളിപ്പെടുത്തല്‍. അതേസമയം ദുബൈ, ഒമാന്‍ എന്നീ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ അരാംകോ നല്‍കുന്നത് ക്രൂഡ് ഓയില്‍ ബാരലിന് 1.65 വര്‍ധനവിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലൈറ്റ് അറബ് ക്രൂഡ് ഓയിലിനാണ് ഈ വില നിശ്ചയിച്ചിരിക്കുന്നത്. മീഡിയം, ഹെവി ഇനം അറബ് ക്രൂഡ് ഓയിലിന് വിലയില്‍ നേരിയ കുറവും അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 18 ശതമാനം സൗദിയില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം സൗദിയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയില്‍ സൗദി അരാംകോ 55 സെൻറിെൻറ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കക്കുള്ള എണ്ണ വില കഴിഞ്ഞ മാസത്തേതില്‍ നിന്ന് മാറ്റമുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.