റിയാദ്: അറബ് രാജ്യങ്ങളിൽ വ്യാവസായിക പുരോഗതി സാധ്യമാക്കുേമ്പാൾ പരിസ്ഥിതി സംരക്ഷണവും സന്തുലിതത്വവും കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. അറബ് ഉച്ചകോടിക്ക് മന്നോടിയായി നടന്ന യോഗത്തിലാണ് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദാൻ വിഷയമുന്നയിച്ചത്. ഇത് യോഗത്തിെൻറ അജണ്ടയുടെ ഭാഗമല്ലെങ്കിലും വിഷയം ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ജല വായു മലിനീകരണവും അതിനെ തുടർന്നുണ്ടാവുന്ന രോഗങ്ങളും തടയേണ്ടതുണ്ട്^ അൽ ജദാൻ പറഞ്ഞു.\ അറബ് ലോകത്തെ 40 ശതമാനം പൗരന്മാരും ജലക്ഷാമം അനുഭവപ്പെടുന്നവരാണ് എന്ന് തുടർന്ന് സംസാരിച്ച അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ഗൈത് പറഞ്ഞു . ജല ലഭ്യത ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. ജലം, ഊര്‍ജ്ജം, പരിസ്ഥിതി, ഭക്ഷ്യ ഉല്‍പാദനം തുടങ്ങിയവ അറബ് രാജ്യങ്ങളുടെ അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങളാണെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.
ദഹ്റാനില്‍ ഞായറാഴ്ച നടക്കുന്ന 29ാമത് അറബ് ഉച്ചകോടിക്കുള്ള അന്തിമ രൂപം കാണാനാണ് സാമ്പത്തിക, സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാര്‍ ഒത്തുചേര്‍ന്നത്. ജോർഡനില്‍ ചേര്‍ന്ന 28ാമത് ഉച്ചകോടി തീരുമാനങ്ങള്‍ മന്ത്രിതല യോഗം വിലയിരുത്തി. അറബ് രാജ്യങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ക്കായി രൂപവത്കരിച്ച സാമ്പത്തിക സഹകരണം ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്ന് യോഗം വിലയിരുത്തി. വിദേശ നിക്ഷേപം, വ്യവസായം, കസ്റ്റംസ് ഏകീകരണം, സ്വതന്ത്ര വിപണി തുടങ്ങി വിവിധ രംഗത്തെ സഹകരണം ശക്തമായത് ഇതിെൻറ ഭാഗമാണ്. ഭൂരിപക്ഷം അറബ് രാജ്യങ്ങളും ഇത്തരം സഹകരണ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ബാക്കിയുള്ള രാജ്യങ്ങള്‍ സമാന കരാറുകളും ധാരണകളും ഒപ്പുവെക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. വാണിജ്യ, വിപണി സഹകരണത്തില്‍ വിവിധ കാരണങ്ങളാല്‍ ചില രാജ്യങ്ങള്‍ പിറകോട്ടടിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നേറാന്‍ അംഗരാജ്യങ്ങള്‍ തയാറാവണമെന്ന് അല്‍ജദ്ആന്‍ ആഹ്വാനം ചെയ്തു.
അറബ് ലോകത്ത് 30 ശതമാനം യുവാക്കളും തൊഴിലില്ലാത്തവരാണ് എന്നത് കടുത്ത പ്രതിസന്ധിയായി തുടരുകയാണ്. തീവ്രവാദത്തെ തടയുക, ഫലസ്തീന്‍ പ്രശ്നം, പ്രത്യേകിച്ചും അധിനിവേശ സാഹചര്യത്തില്‍ ഫലസ്തീന്‍ കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി 28ാം ഉച്ചകോടിയല്‍ ജോർഡനില്‍ നിന്നെടുത്ത തീരുമാനങ്ങളുമായി അറബ് രാജ്യങ്ങൾ മുന്നോട്ടുപോവേണ്ടതുണ്ട്. അറബ് വാണിജ്യം എന്ന ലക്ഷ്യം നേടാനാവശ്യമായ സഹകരണം ശക്തമാക്കേണ്ടതുണ്ടെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു. ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കലും അതിര്‍ത്തി കാവലും പല അറബ് രാജ്യങ്ങള്‍ക്കും പ്രയാസകരമായ സാഹചര്യത്തിലാണ് 29ാമത് ഉച്ചകോടി ചേരുന്നത്. തീവ്രവാദവും ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമായുള്ള അഭയാര്‍ഥി പ്രവാഹവും പല അംഗരാജ്യങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഐ. എസിനെ ഒരു പരിധിവരെ നിര്‍മാര്‍ജനം ചെയ്യാനായെങ്കിലും ഇത്തരം തീവ്രവാദ പ്രവണതകള്‍ തിരിച്ചുവരില്ലെന്ന് ഉറപ്പിക്കാനാവില്ല ^യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.