റിയാദ്: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർഥിക്ക് അവാർഡ് നൽകുന്നു. റിയാദ് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയ ജോ ജോഷി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡിനായി വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
റിയാദ് പ്രവിശ്യയിലെ സ്കൂളുകളിൽനിന്ന് സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടിക്കാണ് അവാർഡ്. 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. തുല്യമാർക്ക് നേടിയ അപേക്ഷകരുണ്ടെങ്കിൽ അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷകൾ മേയ് 26-ന് മുമ്പായി riyadhima@gmail.com എന്ന ഇമെയിൽ അഡ്രസിലോ 0544508314 എന്ന വാട്സ്ആപ് നമ്പറിലോ ആണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.