റിയാദ്: പുതിയ സിനിമ ‘ചാമ്പ്യൻസ്’ ജിദ്ദയിൽ ഷൂട്ട് ചെയ്യുമെന്ന് ലോക പ്രശസ്ത ചലച്ചിത്ര നിർമാതാവും ഒാസ്കാർ അവാർഡ് ജേതാവുമായ ആൻഡ്രൂസ് ഗോമസ്. റിയാദിൽ സമാപിച്ച സൗദി മീഡിയ ഫോറം സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇൗ വർഷത്തെ ഏറ്റവും ശ്രദ്ധേയ സിനിമകളിലൊന്നായ ‘ബോൺ എ കിങ്’ െൻറ നിർമാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്ത വർഷം തുടക്കത്തിലാവും ഷൂട്ടിങ്. സൗദി അറേബ്യയിൽ ഒരു സിനിമ ഷൂട്ട് െചയ്യുേമ്പാൾ അതൊരു സിനിമയുടെ നിർമാണം മാത്രമല്ല, ഒരു വ്യവസായത്തെ തന്നെ നിർമിക്കുകയാണ്. ഇൗ രാജ്യത്ത് സിനിമ നിർമിക്കാൻ ആവേശവും അഭിനിവേശവുമാണുള്ളത്. പക്ഷേ, സിനിമാ നിർമാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഒരു വലിയ വെല്ലുവിളിയാണ്.
നിർമാണത്തിനാവശ്യമായ മുഴുവൻ സൗകര്യങ്ങളും സംവിധാനങ്ങളും സ്വന്തമായി ഉണ്ടാകേണ്ടിയിരിക്കുന്നു. ഗവൺമെൻറ് ഇക്കാര്യത്തിൽ വലിയ ചുവടുവെപ്പുകൾ തന്നെ നടത്തുമെന്നാണ് കരുതുന്നത്, അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.