തബൂക്ക്: ഫാൽക്കൺ സ്വീറ്റ്‌സ് കമ്പനി സെയിൽസ്മാനും തബൂക്കിലെ പ്രവാസിയുമായിരുന്ന പാലക്കാട് സ്വദേശി യൂനസ് തരൂർ (44 ) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു. പതിനെട്ട് വർഷമായി സൗദിയിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ ഏഴു വർഷക്കാലമായി തബൂക്കിൽ ജോലി ചെയ്തു വരികയായിരുന്നു.
ഒന്നര വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. കോവിഡ് പ്രതിസന്ധികാരണം തിരികെ വരാൻ കഴിഞ്ഞിരുന്നില്ല. പാലക്കാട് പുതുക്കോട് തെക്കെപ്പൊറ്റയിലാണ് ഇപ്പോൾ താമസിച്ചുവരുന്നത്. തബൂക്കിലെ സാംസ്കാരിക, ജീവകരുണ്യ സംഘടനയായ മാസ്സ് തബൂക്കിന്‍റെ സജീവ പ്രവർത്തകനും ഷാരലാം യൂനിറ്റ് അംഗവുമായിരുന്നു. പരേതനായ അബ്ദുൽ റഹ്മാൻ ആണ് പിതാവ്.
മാതാവ്: ജമീല, ഭാര്യ: ഖദീജ, മക്കൾ: സ്വലിഹ് (14), സക്കരിയ (13), സഹോദരങ്ങൾ: ഇസ്‌ഹാഖ്, റൈഹാനത്ത്. യൂനിസിന്‍റെ ആകസ്മിക വേർപാടിൽ മാസ്സ് തബൂക്ക് അനുശോചിച്ചു. പ്രസിഡൻറ് റഹീം ഭരതന്നൂർ, സെക്രട്ടറി ഉബൈസ് മുസ്തഫ, രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, ട്രഷറർ പ്രവീൺ പുതിയാണ്ടി തുടങ്ങിയർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.