ജിദ്ദ: നഗര ¥ൈപതൃക സംരക്ഷണത്തിന് ഏര്‍പ്പെടുത്തിയ അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അവാര്‍ഡ് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഏറ്റുവാങ്ങി. ജിദ്ദ ഗവര്‍ണറേറ്റ് ആസ്ഥാനത്ത് ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനാണ് അവാര്‍ഡ് സമ്മാനിച്ചത്.
സൗദി പുരാവസ്തു ടൂറിസം വകുപ്പ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍െറ മേല്‍നോട്ടത്തില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ പ്രശംസിച്ചു. ദേശീയ പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിന്‍െറയും അവ വരുംതലമുറക്ക് കാണിച്ചുകൊടുക്കേണ്ടതിന്‍െറയും പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ദേശത്തിനും ജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ഉപകാരപ്പെടുന്ന പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണം. അവയെ ചൂഷണം ചെയ്യുന്നത് തടയേണ്ടതുണ്ടെന്നുംഗവര്‍ണര്‍ സൂചിപ്പിച്ചു.
അമീര്‍ ഖാലിദ് അല്‍ഫൈസലിന് ഈ അവാര്‍ഡ് നല്‍കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. മേഖലയിലെ പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിന് നല്‍കിവരുന്ന താല്‍പര്യവും സഹായവും പരിഗണിച്ചാണ് അവാര്‍ഡെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.